കോഴിക്കോട്: സ്‌കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗം ഉർദു മൽസരങ്ങളിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തണമെന്ന് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ കോഴിക്കോട് റവന്യൂ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശ്രദ്ധേയമാണ് ഉർദു മത്സര വേദികൾ. ഹയർസെക്കൻഡറി വിഭാഗത്തിൽ ഉർദു സംഘഗാനവും ഹൈസ്കൂൾ വിഭാഗത്തിൽ ഉർദു ക്വിസ് യുപി വിഭാഗത്തിൽ ഉർദു പ്രസംഗം എന്നീ ഇനങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് യൂനുസ് വടകര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലാം മലയമ്മ ഉദ്ഘാടനം ചെയ്തു. എൻ.കെ റഫീഖ്, സി.ടി അബൂബക്കർ മായനാട്, മുജീബ് കൈപ്പാക്കിൽ, അബ്ദുൽ മജീദ് കെ കെ, സരിത വികെ, മുഹമ്മദ് അഷ്റഫ് താമരശ്ശേരി, കമറുദ്ദീൻ കെ, നിഷ വി, അബുലൈസ് ചോമ്പാല, ജമാലുദ്ദീൻ കുന്ദമംഗലം, സുമയ്യ മേലടി, രജ്ന കൊയിലാണ്ടി, മുഹമ്മദ് അജ്മൽ സംസാരിച്ചു.
Tags:
KOZHIKODE