Trending

നാടിന്റെ ഹൃദയത്തിൽകോതൂർ മുഹമ്മദിനെ കൊടുവള്ളി പൗരാവലി ആദരിച്ചു.

കൊടുവള്ളി: അധ്യാപകനായും സാമൂഹിക പ്രവർത്തകനായും പൊതുപ്രവർത്തകനായും നാടിന്റെ വളർച്ചയ്ക്കൊപ്പം നടന്ന കർമയോഗിക്ക് സ്നേഹത്തിന്റെ കൈയൊപ്പ് ചാർത്തി കൊടുവള്ളി. എൺപത്തിയെട്ടാം വയസ്സിലും പൊതുരംഗത്ത് സജീവമായി തുടരുന്ന കോതൂർ മുഹമ്മദിനാണ് പൗരാവലി ആദരം നൽകിയത്. പതിറ്റാണ്ടുകളായി വിദ്യാഭ്യാസ-സാമൂഹിക-പൊതുരംഗങ്ങളിൽ കോതൂർ മുഹമ്മദ് നൽകിയ സേവനങ്ങൾക്കുള്ള അംഗീകാരമായിരുന്നു ആദരിക്കൽ ചടങ്ങ്.

പരിപാടി എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. കോതൂർ മുഹമ്മദിന്റെ ജീവിതവും പ്രവർത്തനങ്ങളും പുതുതലമുറയ്ക്ക് മാതൃകയാണെന്നും വിദ്യാഭ്യാസ, സാമൂഹിക, പൊതുപ്രവർത്തന മേഖലകളിൽ അദ്ദേഹം നൽകിയ വിലപ്പെട്ട സംഭാവനകൾ നാടിന് ഒരിക്കലും വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലായിപ്പോഴും സമൂഹത്തിന്റെ നന്മയ്ക്കായി മാത്രം പ്രവർത്തിച്ച വ്യക്തിയാണ് കോതൂർ മുഹമ്മദ് എന്ന് ചടങ്ങിൽ ആദരഭാഷണം നടത്തിയ പ്രമുഖ സാഹിത്യകാരൻ എം.എൻ.കാരാശ്ശേരി പറഞ്ഞു. പതിറ്റാണ്ടുകൾ നീണ്ട തന്റെ പ്രവർത്തനത്തിൽ സ്വന്തം നഷ്ടങ്ങൾപോലും കണക്കിലെടുക്കാതെയാണ് പൊതുസേവനത്തിൽ അദ്ദേഹം നിലകൊണ്ടത്. സ്വന്തം നന്മകളെക്കുറിച്ച് കേൾക്കുന്നതുപോലെ തന്നെ വിമർശനങ്ങളും കുറവുകളും കേൾക്കാനും അത് അംഗീകരിക്കാനും കോതൂർ മുഹമ്മദ് തയ്യാറായിരുന്നു. അനീതിക്കെതിരെ എന്നും പടപൊരുതുന്ന അദ്ദേഹം ഉറച്ച മതേതരവാദിയാണ്.അർപ്പണബോധത്തിന്റെയും സേവനത്തിന്റെയും പ്രതീകമായ കോതൂർ മുഹമ്മദിന്റെ ജീവിതം പുതുതലമുറയ്ക്ക് മാതൃകയാണെന്നും കാരശ്ശേരി കൂട്ടിച്ചേർത്തു. 

എ.പി.കുഞ്ഞാമു കോതൂർ മുഹമ്മദിനെ പരിചയപ്പെടുത്തി. എ.കെ.അബ്ദുൽ മജീദ് മംഗളപത്രം വായിച്ചു. മുൻ എംഎൽ.എ. പി.ടി.എ. റഹീം മംഗളപത്രം സമർപ്പിച്ചു. പ്രൊഫ.എ.പി.അബ്ദുൽ വഹാബ്, എൻജിനിയർ മമ്മദ്കോയ എന്നിവർ അനുഗ്രഹ ഭാഷണം നടത്തി.

കൊടുവള്ളി നഗരസഭാ ചെയർപേഴ്സ‌ൺ സഫീന ഷമീർ അധ്യക്ഷയായി. കെ.ബാബു, പി.ആർ. മഹേഷ്, പി.ടി.മൊയ്തീൻകുട്ടി, കെ..പി. മൊയ്തീൻ, വി.മുഹമ്മദ്കോയ എന്നിവർ സംസാരിച്ചു. അധ്യാപനം, വിദ്യാഭ്യാസ പ്രവർത്തനം, സാമൂഹിക സേവനം എന്നീ മേഖലകളിൽ താൻ പിന്നിട്ട വഴികളെക്കുറിച്ചും ലഭിച്ച സ്നേഹാദരവുകളെക്കുറിച്ചും മറുപടി പ്രസംഗത്തിൽ കോതൂർ മുഹമ്മദ് ഓർമ്മിച്ചു.
Previous Post Next Post
3/TECH/col-right