Trending

പാസ്പോർട്ട് സേവനങ്ങളുടെ അമിത ഫീസ് വർദ്ധന പുനഃപരിശോധിക്കണം: ഷാഫി പറമ്പിൽ എം.പി.

കോഴിക്കോട്: ജൂലായ് ഒന്നു മുതൽ നടപ്പാക്കും എന്ന് പ്രഖ്യാപിച്ചിട്ടുള്ള പാസ്പോർട്ട് സേവന നിരക്കുകളിൽ ഭീമമായ വർദ്ധനവ് അടിയന്തരമായി പുനഃ പരിശോധിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു. ഗൾഫിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ടുo വിമാന കമ്പനികളുടെ ടിക്കറ്റ് കൊള്ളക്കും വിധേയരായി നട്ടംതിരിയുന്ന പാവപ്പെട്ട പ്രവാസികളോടുള്ള ക്രൂരതയാണ് ഇപ്പോഴുള്ള ഫീസ് വർദ്ധനവ്.

അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായി വരുന്ന തത്കാൽ പാസ്പോർട്ട്, സാധാരണ പാസ്പോർട്ട്, ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട് എന്നിവക്കെല്ലാം ഇന്ത്യയിലും വിദേശത്തും നൽകുന്ന സേവനങ്ങൾക്ക് ഇരട്ടിയിലധികം ആണ് ഫീസ് വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള അനുബന്ധ സേവനങ്ങൾക്കും ഫീസ് വർദ്ധിപ്പിച്ചിട്ടുണ്ട്.

 ഗൾഫിലെ സംഘർഷകാലത്ത് വിമാന കമ്പനികൾ  ടിക്കറ്റ് നിരക്കിൽ നടത്തിയ കൊള്ള നിശബ്ദരായി നോക്കിനിന്ന കേന്ദ്രസർക്കാർ ഇപ്പോൾ സ്വന്തം നിലയിൽ തന്നെ പ്രവാസികളെയും  വിദേശ രാഷ്ട്രങ്ങളിൽ തൊഴിലന്വേഷണം നടത്തുന്നവരെയും പിഴയാൻ ശ്രമിക്കുകയാണ്. പാസ്പോർട്ട് ഫീസിന്റെ അന്യായമായ വർദ്ധനവ് അടിയന്തരമായി പുനഃ പരിശോധിക്കണമെന്ന്  വിദേശകാര്യ വകുപ്പ് മന്ത്രി  എസ് ജയശങ്കറിന് അയച്ച കത്തിൽ എംപി ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right