Trending

പരീക്ഷാ വിജയികളെ അനുമോദിച്ചു.

എളേറ്റിൽ: ഒഴലക്കുന്ന് കൈത്താങ്ങ് വനിതാ വിംഗിന്റെ ആഭിമുഖ്യത്തിൽ  2025-26 അദ്ധ്യയന വർഷത്തെ LSS,USS, NMMS,SSLC, PLUS TWO എന്നീ പരീക്ഷാ വിജയികളെ അനുമോദിച്ചു. 

ഒഴലക്കുന്ന് ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന പരിപാടി വാർഡ് മെമ്പറും, കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ സി.
സുബൈർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കൈത്താങ്ങ് വനിതാ വിംഗ് പ്രസിഡന്റ് ഖദീജ അധ്യക്ഷത വഹിച്ചു.

കൊടുവള്ളി സി.ഐ. എ. യു.ജയപ്രകാശ് മുഖ്യ അതിഥിയായി.മൊബൈൽ ദുരുപയോഗത്തെ കുറിച്ചും, ലഹരിവസ്തുക്കളുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.പഞ്ചായത്ത് പ്രസിഡന്റിനും, കുട്ടികൾക്കുമുള്ള മൊമെന്റോ വിതരണം ചെയ്തു. 

കൈത്താങ്ങ് ഭാരവാഹികളായ അസീസ്, റഊഫ്, മുഹമ്മദലി, പി.വി.മുഹമ്മദ്, ഒ.കെ. സലാം, സുലൈമാൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കൈത്താങ്ങ് വനിതാ വിംഗ് സെക്രട്ടറി സഫ്രീന സ്വാഗതവും, നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right