Trending

അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.

പൂനൂർ:പുനൂർ ജി എം എൽ പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ഭാഗമായി യോഗ ക്ലാസ് സംഘടിപ്പിച്ചു. യോഗ ഇൻസ്പെക്ടറായ കുമാരി കസ്തൂരി ക്ലാസിന് നേതൃത്വം നൽകി .

മെഡിറ്റേഷനിൽ തുടങ്ങി ചെറു വ്യായാമമുറകളിലൂടെയുള്ള പരിശീലനം ആയിരുന്നു നടന്നത്.നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനുള്ള ഈ പരിശീലനം കുട്ടികൾക്ക് വളരെ രസകരമായ ഒരു അനുഭവമായിരുന്നു.

ഹെഡ്മാസ്റ്റർ എൻ.കെ മുഹമ്മദ് അധ്യക്ഷത  വഹിച്ചു.രഞ്ജിത്ത് ബി.പി, സിജിത.പി എന്നിവർ സംസാരിച്ചു. ഷൈമ എ.പി. സ്വാഗതവും, നിഷ മോൾ.പി. നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right