പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വനിതാ ശിശു വികസന വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഷിപാഡ് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു.
ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബ്ദുള്ള മാസ്റ്റർ അധ്യക്ഷനായി. താമരശ്ശേരി താലൂക് ഹോസ്പിറ്റലിലെ പിആർഒ പി എം ആമിനക്കുട്ടി ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ വൈശാഖ് കണ്ണൊറ, ബ്ലോക്ക് മെമ്പർമാരായ അഭിജിത്ത് ഉണ്ണികുളം, അസ്‌ലം കുന്നുമ്മൽ, പി സാജിത, ജോബി സാലസ്, കെ ദീപ, എൻ അജിത് കുമാർ, പി പി അബ്ദുൽ ലത്തീഫ്, പ്രിൻസിപ്പാൾ ഡോ. ഇ എസ് സിന്ധു, ഹെഡ്മാസ്റ്റർ പി കെ മഹേഷ്, ഇ സയിറ, കെ അബ്ദുസലീം, കെ മുബീന സിഷ ഫിലിപ്പ് എന്നിവർ സംസാരിച്ചു.
Tags:
EDUCATION