എളേറ്റിൽ: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് വൺ മില്യൻ തൂഫാൻ ഗോൾ എളേറ്റിൽ ജി എം യു പി സ്കൂൾ ആഘോഷമാക്കി.
പിടിഎ പ്രസിഡണ്ട് കെ.സി.ഫസലുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. ഹുസൈൻ മാസ്റ്റർ വൺ മില്യൻ തൂഫാൻ ഗോൾ കിക്കോഫ് ചെയ്തു.
വിവിധ രാജ്യങ്ങളുടെ ജേഴ്സി അണിഞ്ഞ കുട്ടികളുടെ റാലി, ഷൂട്ടൗട്ട് മത്സരം, പ്രവചന മത്സരം എന്നിവ നടത്തി. ചടങ്ങിന് ഹെഡ്മാസ്റ്റർ എം.വി. അനിൽ കുമാർ സ്വാഗതവും, കെ. കെ. നവാസ് നന്ദിയും പറഞ്ഞു.