എളേറ്റിൽ: കേരള മാപ്പിള കലാ അക്കാദമി കൊടുവള്ളി ചാപ്റ്ററിന്റെയും പട്ടേരി വോയ്സ് നെടിയനാടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എളേറ്റിൽ ഓൺലൈനിന്റെ സഹകരണത്തോടെ 'ബക്രീദ് മെഹർജാൻ 2026' സംഘടിപ്പിക്കുന്നു.
പരേതനായ പ്രമുഖ മാപ്പിളപ്പാട്ട് കലാകാരൻ ആദം നെടിയനാടിന്റെ അനുസ്മരണവും ബക്രീദ് മെഹ്ഫിലും ഉൾപ്പെടുത്തിയാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
എളേറ്റിൽ വട്ടോളി എം ജെ റോഡിൽ സ്കോപ്പ് ഓഡിറ്റോറിയത്തിൽ വെച്ച് മെയ് 29 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്കാണ് പരിപാടികൾ അരങ്ങേറുന്നത്.
പ്രോഗ്രാം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
ഫൈസൽ എളേറ്റിൽ, ഹസൻ നെടിയനാട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. മാപ്പിള കലാ അക്കാദമി ജില്ലാ സെക്രട്ടറി അഷ്‌റഫ് ടി. കൊടുവള്ളി, മുസ്തഫ റഷീദ് നരിക്കുനി, അബ്ദുറഹ്മാൻ കൊടുവള്ളി, എൻ.കെ. അഹമ്മദ് മാസ്റ്റർ, മുഹമ്മദ് ഫൈസൽ എളേറ്റിൽ, മുഹമ്മദ് അലി കട്ടിപ്പാറ, പി.കെ. കുഞ്ഞഹമ്മദ് മാസ്റ്റർ, പി.സി. അഹമ്മദ് കുട്ടി, പട്ടേരി വോയ്‌സ് ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.
തുടർന്ന് അക്കാദമി അംഗങ്ങളുടെ ലൈവ് സംഗീത സായാഹ്നവും (ബക്രീദ് മെഹർജാൻ - 2026)
നടക്കും. മാപ്പിള കലാസാംസ്കാരിക രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയ ആദം നെടിയനാടിന്റെ ഓർമ പുതുക്കാനും ബക്രീദ് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാനും ഈ സംയുക്ത പരിപാടിയിലൂടെ സാധിക്കുമെന്ന് സംഘാടകർ പറഞ്ഞു. പരിപാടിയിലേക്ക് എല്ലാ കലാസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.