എളേറ്റിൽ: എളേറ്റിൽ നോർത്ത് എ എം എൽ പി സ്കൂളിലെ എൽ എസ് എസ് നേടിയ 15 വിദ്യാർത്ഥികളെ പിടിഎയുടെയുംസ്റ്റാഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ അനുമോദിച്ചു. സ്കൂളിൽ നടന്ന പരിപാടിയിൽ പിടിഎ പ്രസിഡണ്ട് ബഷീർ ഗ്രാൻഡ് ഉദ്ഘാടനം നിർവഹിച്ചു.
പ്രധാന അധ്യാപിക സിന്ധു ടീച്ചർ അധ്യക്ഷയായി, ജോഷ്മിത, ഫെബി, റുമൈഷ, മൻസൂറ, ശ്രീ ജിഷ, സുഹാന, സജ്ന, ഷമീൽ എന്നീ അധ്യാപകരും പിടിഎ പ്രതിനിധികളും ചടങ്ങിൽ സംസാരിച്ചു. കുട്ടികൾക്കായി അധ്യാപകർ തയ്യാറാക്കിയ കേക്ക് മുറിച്ചു മധുര വിതരണം നടത്തി. ചളിക്കോട് അങ്ങാടിയിലെ മുഴുവൻ ആളുകൾക്കും മധുരവിതരണം നടത്തുകയും ചെയ്തു.
Tags:
EDUCATION