Trending

എൽഎസ്എസ്,യുഎസ് എസ് : ചരിത്ര വിജയം നേടി എളേറ്റിൽ ജിഎംയുപിഎസ്

എളേറ്റിൽ: എളേറ്റിൽ ജി എംയുപി സ്കൂളിൽ നിന്ന് എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ പിടിഎ കമ്മിറ്റി അനുമോദിച്ചു. 

19 യുഎസ്എസ്, 3 ഗിഫ്റ്റഡ്, 14 എൽഎസ്എസ് നേടിയാണ് സ്കൂൾ മികച്ച വിജയം കൈവരിച്ചത്. 
അനുമോദന പരിപാടി 
പിടിഎ പ്രസിഡണ്ട് കെസി ഫസലുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എംവി അനിൽകുമാർ അധ്യക്ഷത വഹിച്ചു.

പി.കെ റംലാ ബീവി, സി.സുൽഫത്ത്, പി.കെ അശ്വിൻ, സി.കെ അബ്ദുൽ അമീർ, സി.അബ്ദുൽ ജലീൽ, ഹിറാഷ് മുഹമ്മദ്, ഇസാ റുമിൻ, മൻഹാ നസ്മിൻ എന്നിവർ സംസാരിച്ചു
Previous Post Next Post
3/TECH/col-right