പൂനൂർ: ഈ വർഷം നടന്ന സിഎം കിഡ്‌സ് (എൽ.എസ്.എസ്)പരീക്ഷയിൽ, ഉണ്ണികുളം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടിയ പൂനൂർ ജിഎം എൽപി സ്കൂൾ വിദ്യാർത്ഥികളെ പഞ്ചായത്ത് സാരഥികളും പിടിഎയും രക്ഷിതാക്കളും ചേർന്ന് ആദരിച്ചു .15 വിദ്യാർഥികളാണ് ഈ വർഷം സ്കൂളിൽനിന്ന് സ്കോളർഷിപ്പിന് അർഹത നേടിയത്. പഞ്ചായത്ത് പ്രസിഡൻറ് കേക്ക് മുറിച്ച് കുട്ടികൾക്ക് മധുരം നൽകി.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. സാജിതയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സഫിയടീച്ചർ മുഖ്യാതിഥിയായിരുന്നു.
എം പി ടി എ ചെയർപേഴ്സൺ ഫസ്‌ന, ഫസീല, എപി അഷ്റഫ്, നിഷ മോൾ,രഞ്ജിത്ത് ബിപി,അരുണ,ആതിര,അതുല്യ,സിജിതഎന്നിവർ ആശംസകൾ നേർന്നു.
ഹെഡ്‌മാസ്റ്റർ എൻ.കെ മുഹമ്മദ് സ്വാഗതവും, ഷൈമ എപി നന്ദിയും പറഞ്ഞു.