Trending

വേനൽക്കാല പഠന ക്യാമ്പ്:വായനക്കളരി സമാപിച്ചു.

കുട്ടമ്പൂർ :ദേശീയ വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വേനൽക്കാല പഠന ക്യാമ്പ് വായനക്കളരി 2026 സമാപിച്ചു. സമാപന സമ്മേളനം നരിക്കുനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യവും ഇത്തരം ക്യാമ്പുകളിലൂടെ കുട്ടികൾ സ്വായത്വമാക്കുന്ന വൈജ്ഞാനികവും സർഗാത്മകവുമായ കഴിവുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ വായനശാല പ്രസിഡണ്ട്  കെ.സുരേന്ദ്രർ അധ്യക്ഷത വഹിച്ചു. സി.മാധവൻ മാസ്റ്റർ, പി.ശശീന്ദ്രൻ മാസ്റ്റർ,കെ.കെ. ലോഹതാക്ഷൻ എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് നടന്ന കുട്ടികൾക്കൊപ്പം എന്ന പരിപാടിയിൽ ഗായകനും പരിശീലകനുമായ ബിൻഷാദ് സുൽത്താൻ കുട്ടികളുമായി സംവദിച്ചു. 

കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു.  ഒപ്പം ബിൻഷാദും, സഹോദരി ഫിൽസ സുൽത്താനയും ചേർന്നൊരുക്കിയ ഗാന തരംഗത്തിൽ കുട്ടികൾ ഏറ്റുപാടിയും കയ്യടിച്ചും നൃത്തം ചെയ്തും ഒപ്പം ചേർന്നു.കുട്ടികൾക്ക് മിഠായിയും, പായസവും വിതരണം ചെയ്തു. ക്യാമ്പിനെക്കുറിച്ച് കുട്ടികളുടെ അവലോകനം നടത്തി. 

വായനശാല സിക്രട്ടറി എം അബ്ദുൽ ഷുക്കൂർ സ്വാഗതവും, ഗോകുൽദാസ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right