Trending

കൊട്ടക്കാവയലിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം: തകർന്നുവീണ മരങ്ങൾ നീക്കംചെയ്തു.

കൊടുവള്ളി: ആരാമ്പ്രം കൊട്ട ക്കാവയലിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് നാശനഷ്ടങ്ങൾ സംഭവിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സി ആമിന മുഹമ്മദ്, സി.സി. ബഷീർ, പുറായിൽ അബ്ദുറഹിമാൻ (അർമാൻട്ടി), മൊടയാനിച്ചാലിൽ അബു എന്നിവരുടെ വീടുകളിൽ മരങ്ങൾ മുറിഞ്ഞു വീണ് നാശനഷ്ടങ്ങൾ സംഭവിച്ചു.

മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ തകർന്നതിനാൽ വൈദ്യുതി വിതരണവും താറുമാറായി. ക്യാപ്റ്റൻസ് ഡിസാസ്റ്റർ റെസ്ക്യൂ ടീം(CDRT)മരങ്ങൾ മുറിച്ചുമാറ്റി വീടുകൾക്കുണ്ടായ ഭീഷണി ഒഴിവാക്കുകയും ഗതാഗത തടസ്സങ്ങൾ നീക്കി സുരക്ഷ ഉറപ്പാക്കുകയും ചെയ്തു.

സി ഡി  ആർ ടി അംഗങ്ങളായ റിയാസ് കെ കെ ,റംഷീദ് വി കെ ,പിസി മുഹമ്മദ്,റാഫി കെ കെ ,നൗഷാദ് എൻ കെ ,ഷാനിഫ് പിസി ,സിയാൻ പിസി ,ഫാസിൽ എ കെ ,സിറാജ് തുടങ്ങിയവർ നേതൃത്വം നൽകി

ആരാമ്പ്രം ചക്കാല ക്കൽ പി സിഹഫ്സത്തിന്റെ ഉടമസ്ഥയിലുള്ള കോഴിക്കാവിൽ വീടിന് മുകളിൽ തൊട്ടടുത്ത രാജന്റെ പറമ്പിലെ തെങ്ങ് മുറിഞ്ഞ് വീണ് വീട് ഭാഗികമായി തർന്നിട്ടുണ്ട്. 

മോന്തായം കവുക്കോൽ എന്നിവയും ഓടും തകർന്നിട്ടുണ്ട്
ആരാമ്പ്രം കുന്നുമ്മൽ ബഷീറിന്റെ പറമ്പിലെ തെങ്ങ് കടപുഴുകി വീണ് തൊട്ടടുത്ത തച്ചറക്കൽ സ്ഫിയയുടെ കെട്ടിടത്തിന്റെ മേൽ കൂരയും തകർന്നു

Previous Post Next Post
3/TECH/col-right