കൊടുവള്ളി:ആരാമ്പ്രത്തും പരിസര പ്രദേശങ്ങളിലും ഇന്ന് വൈകീട്ട് 5.30 ഓടെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ. പലയിടങ്ങളിലും മരങ്ങളും തെങ്ങുകളും കടപുഴകി വീണ് നാശനഷ്ടങ്ങൾക്കിടയാക്കി.
കാറ്റിൽ മരങ്ങൾ വീണതിനെത്തുടർന്ന് പലയിടങ്ങളിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീണു. ഇതേത്തുടർന്ന് മേഖലയിൽ വൈദ്യുതി ബന്ധം നിലച്ചിരിക്കയാണ്.
റോഡുകളിലേക്ക് മരങ്ങൾ വീണതോടെ പല പ്രധാന പാതകളിലും ഗതാഗതവും നിലച്ചു. തെങ്ങുകളും മറ്റ് വൃക്ഷങ്ങളും വീണ് കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ നേരിട്ടിട്ടുണ്ട്. വാഴ, കപ്പ,ചേന, തുടങ്ങിയ കാർഷിക വിളകൾക്കും കാറ്റിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.കാറ്റിൽ തെങ്ങുകളും മറ്റു മരങ്ങളും നിലംപൊത്തിയത് കർഷകർക്കും വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
റോഡിൽ വീണ മരങ്ങൾ മുറിച്ചു മാറ്റാൻ സന്നദ്ധ പ്രവർത്തകർ രംഗത്തിറങ്ങി. രാത്രി വൈകിയും പലയിടങ്ങളിലും വൈദ്യുതി മുടങ്ങിയത് നാട്ടുകാർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരിക്കയാണ്. കാറ്റിനൊപ്പം സാമാന്യം മെച്ചപ്പെട്ട മഴ ലഭിച്ചത് ഉഷ്ണത്തിന് അൽപം ആശ്വാസമായി
Tags:
KODUVALLY