എളേറ്റിൽ: കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വേനലായതോടെ കുടിവെള്ള ക്ഷാമം കൂടി വരികയാണ്.മൂന്ന് ആഴ്ചയോളമായി കൊടുവള്ളി വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള കുടിവെള്ള വിതരണം പൂർണമായും നിലച്ചതോടെ വലിയ പ്രതിസന്ധിയിലായിരിക്കയാണ് കുടുംബങ്ങൾ.
ചൂട് കനക്കുന്നതോടെ കൂടുതൽ പ്രയാസത്തിലാവുന്ന സാഹചര്യത്തിൽ, ബന്ധപ്പെട്ട അധികാരികൾ വേണ്ട നടപടി സ്വീകരിച്ച് കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്ന് DYFI എളേറ്റിൽ മേഖലാ കമ്മിറ്റി ആവിശ്യപ്പെട്ടു.
പ്രസിഡന്റ് ശ്രീജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സ്വാതി പി ടി, സുജീഷ്, ജംഷീർ, അക്ഷയ് തുടങ്ങി മറ്റ് മേഖല കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.
Tags:
ELETTIL NEWS