Trending

കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ചു വിദ്യാർത്ഥി മരിച്ചു

കൊയിലാണ്ടി:വിഷുദിനാഘോഷത്തിനിടെ ഉണ്ടായ ദാരുണ അപകടത്തിൽ 16 കാരനായ വിദ്യാർത്ഥി മരിച്ചു. കൊരയങ്ങാട് തെരുവിലെ എടക്കോടൻ വീട്ടിൽ അദ്വൈത് ആണ് മരിച്ചത്.

വിഷുദിനത്തിൽ കൊരയങ്ങാട് ഗ്രൗണ്ടിൽ പടക്കം പൊട്ടിക്കെ, പടക്കം ശരീരത്തിൽ തെറിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലുക്ക് ആശുപത്രിയിൽ  എത്തിച്ചെങ്കിലും, ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിച്ചു.

സംഭവത്തിൽ ഒരാൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.
അദ്വൈത് അനീഷിന്റെയും, ബിൻ സിയുടെയും മകനാണ്. സഹോദരൻ: അർജുൻ.
Previous Post Next Post
3/TECH/col-right