കൊടുവള്ളി: മാനിപുരത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് യാത്രികന് പരുക്കേറ്റു. മാനിപുരം-NIT റോഡിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. മാനിപുരം കാവിൽ സ്വദേശി മുഹമ്മദിനാണ് അപകടത്തിൽ പരുക്കേറ്റത്.
റോഡിലൂടെ വരികയായിരുന്ന മുഹമ്മദിന്റെ സ്കൂട്ടറിൽ പിന്നിൽ വന്ന ചുവന്ന കാർ അതിവേഗത്തിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയും മുഹമ്മദ് തെറിച്ചുവീഴുകയും ചെയ്തു. എന്നാൽ അപകടം വരുത്തിയ കാർ നിർത്താതെ ഓടിച്ചുപോയി.
അപകടം നടന്ന ഉടനെ നാട്ടുകാർ ഓടിക്കൂടുകയും പരുക്കേറ്റ മുഹമ്മദിനെ ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
Tags:
WHEELS
