Trending

ഓടിക്കൊണ്ടിരിക്കുന്ന KSRTC ബസ്സിൻ്റെ എഞ്ചിനകത്ത് നിന്നും പുക ഉയർന്നു:പരിഭ്രാന്തിയിലായി യാത്രക്കാർ.

താമരശ്ശേരി: ഓടിക്കൊണ്ടിരുന്ന KSRTC ബസ്സിൻ്റെ എഞ്ചിന് അകത്ത് നിന്നും പുക ഉയർന്നത് കണ്ട് യാത്രക്കാർ പരിഭ്രാന്തിയിലായി. ഇന്നു രാവിലെ എട്ടേമുക്കാലോടെ താമരശ്ശേരി അമ്പലമുക്കിലായിരുന്നു സംഭവം. 

കൂരോട്ടുപാറയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന KSRTC ബസ്സിനകത്തുനിന്നുമാണ് പുക ഉയർന്നത്. പുക ഉയരുന്നതു കണ്ട് ആളുകളും ബഹളം വെക്കാൻ തുടങ്ങി.ഉടൻ തന്നെ ഡ്രൈവർ ഉടൻ തന്നെ ബസ്സ് നിർത്തി. ജീവനക്കാരും, നാട്ടുകാരും, യാത്രക്കാരും ചേർന്ന് ബസ്സിനടിയിലെ  തീയണച്ചു. 

ഷോർട്ട് സർക്യൂട്ടാണ് തീ പിടിച്ചതിൻ്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നെങ്കിലും അതിനു മുമ്പുതന്നെ തീ അണച്ചിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വൻ അപകടം ഒഴിവായത്.
Previous Post Next Post
3/TECH/col-right