Trending

പ്രഭാത വാർത്തകൾ



*🟨ചർച്ച പൂർത്തിയായി; കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്*
ന്യൂഡൽഹി: കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലെ ചർച്ച പൂർത്തിയായി. ഏതാനും മണ്ഡലങ്ങളിലെ പേരുകളിലും എംപിമാരുടെ മത്സരതാൽപര്യത്തിന്‍റെ കാര്യത്തിലും ഭിന്നാഭിപ്രായം രൂപപ്പെട്ടതോടെയാണു ചർച്ച നീണ്ടത്.

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ വീണ്ടും അഭിപ്രായഭിന്നത രൂപപ്പെട്ടതോടെ രാഹുൽ ഗാന്ധി ഇടപെടുകയായിരുന്നു. കേരള നേതാക്കൾ വീണ്ടുമിരുന്നു ചർച്ച ചെയ്തശേഷം യോഗത്തിനെത്താനായിരുന്നു രാഹുലിന്‍റെ നിർദേശം. ഇങ്ങനെ ചർച്ചയ്ക്കുശേഷം വീണ്ടും ചേർന്ന സിഇസി യോഗം ഇന്ന് പുലർച്ചെ 2.15 വരെ നീണ്ടു.

ചർച്ച പൂർത്തിയായതോടെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞദിവസം പ്രഖ്യാപിച്ച 55നു പുറമേ, 40 സീറ്റുകളുടെ കാര്യമാണ് സിഇസിയുടെ ചർച്ചയ്ക്കെത്തിയത്.

എംപിമാർ മത്സരിക്കേണ്ടെന്ന പൊതുനിലപാട് ഔദ്യോഗികമായി സ്വീകരിച്ചാൽ, കണ്ണൂരിൽ ടി. ഒ.മോഹനനും കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലിനുമാണ് മുൻതൂക്കം.

    *🟨ഏഴ് റഷ്യന്‍ ഓയില്‍ ടാങ്കറുകള്‍ ഇന്ത്യയിലേക്ക്*
ന്യൂ​​​​ഡ​​​​ല്‍ഹി: റ​​​​ഷ്യ​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള ക്രൂ​​​​ഡ് ഓ​​​​യി​​​​ലു​​​​മാ​​​​യി ചൈ​​​​ന​​​​യി​​​​ലേ​​​​ക്കു പോ​​​​യ ഏ​​​​ഴു ടാ​​​ങ്ക​​​റു​​​ക​​​ൾ ദ​​​​ക്ഷി​​​​ണ ചൈ​​​​നാ​​​​ക്ക​​​​ട​​​​ലി​​​​ല്‍ യു ​​​​ടേ​​​​ണ്‍ അ​​​​ടി​​​​ച്ച് ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു. റ​​​​ഷ്യ​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള ഇ​​​​ന്ധ​​​​ന ഇ​​​​റ​​​​ക്കു​​​​മ​​​​തി ഇ​​​​ന്ത്യ വ​​​​ര്‍ധി​​​​പ്പി​​​​ച്ച​​​​താ​​​​ണ് ക​​​​പ്പ​​​​ലു​​​​ക​​​​ളു​​​​ടെ ഗ​​​​തി​​​​മാ​​​​റ്റ​​​​ത്തി​​​​നു പ്ര​​​​ധാ​​​​ന ​കാ​​​​ര​​​​ണം.

അ​​​​ക്വ ടൈ​​​​റ്റ​​​​ന്‍ എ​​​​ന്ന ആ​​​​ദ്യ​​​​ക​​​​പ്പ​​​​ല്‍ ശ​​​​നി​​​​യാ​​​​ഴ്ച ന്യൂ​​​മം​​​​ഗ​​​​ളൂ​​​​രു തു​​​റ​​​മു​​​ഖ​​​ത്തെ​​​ത്തും. ​ജ​​​​നു​​​​വ​​​​രി അ​​​​വ​​​​സാ​​​​നം ബാ​​​​ള്‍ട്ടി​​​​ക് തു​​​​റ​​​​മു​​​​ഖ​​​​ത്തു​​​​നി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട ക​​​​പ്പ​​​​ലാ​​​​ണി​​​​തെ​​​​ന്നു ഷി​​​​പ് ട്രാ​​​​ക്കിം​​​​ഗ് ഡാ​​​​റ്റ​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. ചൈ​​​​നീ​​​​സ് തു​​​​റ​​​​മു​​​​ഖ​​​​മാ​​​​യ റി​​​​സോ​​​​വോ​​​​യി​​​​ലേ​​​​ക്കാ​​​​ണു ക​​​​പ്പ​​​​ല്‍ യാ​​​​ത്ര​ തി​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

ലൈ​​​​ബീ​​​​രി​​​​യ​​​​ന്‍ ക​​​​പ്പ​​​​ലാ​​​​യ സു​​​​യ​​​​സ് മാ​​​​ക്‌​​​​സ് സോ​​​​സോ എ​​​​ന്‍ എ​​​​ന്ന ക​​​​പ്പ​​​​ലും ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ സി​​​​ക്ക തു​​​​റ​​​​മു​​​​ഖ​​​​ത്ത് ക​​​​പ്പ​​​​ൽ എ​​​​ത്തും. ഊ​​​​ര്‍ജ ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന്‍റെ 90 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നും ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​ക്കു വ​​​​ലി​​​​യ ആ​​​​ശ്വാ​​​​സ​​​​മാ​​​​ണ് ഈ ​​​​സം​​​​ഭ​​​​വ​​​​വി​​​​കാ​​​​സ​​​​ങ്ങ​​​​ള്‍.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലെ ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ റ​​​​ഷ്യ​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള ക്രൂ​​​​ഡ് ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക്ക് യു​​​​എ​​​​സ് താ​​​ത്കാ​​​​ലി​​​​ക അ​​​​നു​​​​മ​​​​തി ന​​​​ല്‍കി​​​​യി​​​​രു​​​​ന്നു.

ഒ​​​​രു​​​​മാ​​​​സ​​​​ത്തെ ഇ​​​​ള​​​​വാ​​​​ണ് യു​​​​എ​​​​സ് ന​​​​ല്‍കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​ഇ​​​​ള​​​​വു വ​​​​ന്ന ആ​​​​ദ്യ ആ​​​​ഴ്ച ത​​​​ന്നെ ഇ​​​​ന്ത്യ​​​​ന്‍ റി​​​​ഫൈ​​​​ന​​​​റി​​​​ക​​​​ള്‍ 30 ദ​​​​ശ​​​​ല​​​​ക്ഷ​​​​ത്തോ​​​​ളം ബാ​​​​ര​​​​ല്‍ റ​​​​ഷ്യ​​​​ന്‍ എ​​​​ണ്ണ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്തി​​​​രു​​​​ന്നു.

ഇ​​​​ന്ത്യ​​​​ക്കു പി​​​​ന്നാ​​​​ലെ മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ള്‍ക്കും ഇ​​​​ള​​​​വ് കൊ​​​​ടു​​​​ത്ത​​​​തോ​​​​ടെ ചൈ​​​​ന​​​​യി​​​​ലേ​​​​ക്കു പോ​​​​യി​​​​രു​​​​ന്ന പ​​​​ല ക​​​​പ്പ​​​​ലു​​​​ക​​​​ളും ദി​​​​ശ മാ​​​​റ്റി മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ത്യ ഇ​​​​റ​​​​ക്കു​​​​മ​​​​തി കു​​​​റ​​​​ച്ച​​​​തോ​​​​ടെ ചൈ​​​​ന​​​​യാ​​​​യി​​​​രു​​​​ന്നു റ​​​​ഷ്യ​​​​യി​​​​ല്‍നി​​​​ന്ന് ഏ​​​​റ്റ​​​​വും അ​​​​ധി​​​​കം ക്രൂ​​​​ഡ് ഓ​​​​യി​​​​ല്‍ വാ​​​​ങ്ങി​​​​യി​​​​രു​​​​ന്ന രാ​​​​ജ്യം.

    *🟨നിയമസഭാ തെരഞ്ഞെടുപ്പ്; നിയന്ത്രിക്കാൻ 25 ല​​​ക്ഷം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ*

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് 25 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വി​​​ന്യ​​​സി​​​ച്ച് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ച കേ​​​ര​​​ള​​​മു​​​ൾ​​​പ്പെ​​​ടെ നാ​​​ലു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​മാ​​​യ പു​​​തു​​​ച്ചേ​​​രി​​​യി​​​ലും 17.4 കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​ർ ഉ​​​ണ്ടെ​​​ന്നാ​​​ണു ക​​​മ്മീ​​​ഷ​​​ന്‍റെ ക​​​ണ​​​ക്ക്. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് 70 വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​ന്ന​​​നി​​​ല​​​യി​​​ലാ​​​ണു വി​​​ന്യാ​​​സം.

15 ല​​​ക്ഷം പോ​​​ളിം​​​ഗ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, 8.5 ല​​​ക്ഷം സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, 40,000 കൗ​​​ണ്ടിം​​​ഗ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, 49,000 സൂ​​​ക്ഷ്മ നി​​​രീ​​​ക്ഷ​​​ക​​​ർ, 21,000 സെ​​​ക്‌​​​ട​​​ർ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ, വോ​​​ട്ടെ​​​ണ്ണ​​​ലി​​​ന് 15,000 സൂ​​​ക്ഷ്മ നി​​​രീ​​​ക്ഷ​​​ക​​​ർ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് 25 ല​​​ക്ഷം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ക​​​മ്മീ​​​ഷ​​​ൻ നി​​​യ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​തോ​​​ടൊ​​​പ്പം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന 832 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ 1111 കേ​​​ന്ദ്ര നി​​​രീ​​​ക്ഷ​​​ക​​​രെ​​​യും ക​​​മ്മീ​​​ഷ​​​ൻ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ 557 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പൊ​​​തു നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന് നി​​​രീ​​​ക്ഷി​​​ക്കും.

188 പേ​​​ർ പോ​​​ലീ​​​സ് ഒ​​​ബ്സ​​​ർ​​​വ​​​ർ​​​മാ​​​രാ​​​ണ്. 366 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സം​​​ബ​​​ന്ധ​​​മാ​​​യ ചെ​​​ല​​​വു​​​ക​​​ൾ നി​​​രീ​​​ക്ഷി​​​ക്കും. ഈ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഇ​​​തി​​​നോ​​​ട​​​കം അ​​​ത​​​ത് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ത്ത​​​താ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

    *🟨എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​ന്ന് ഖ‍​ർ​ഗെ; എ​റ​ണാ​കു​ള​ത്ത് അ​നു​യാ​യി​ക​ൾ​ക്കാ​യി വാ​ദി​ച്ച് വി.​ഡി​യും കെ.​സി​യും*
ന്യൂ​ഡ​ൽ​ഹി: എം​പി​മാ​ർ മ​ത്സ​രി​ക്കു​ന്ന​ത് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ന്‍റെ ര​ണ്ടാം ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ലെ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ‍​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് സ​ണ്ണി ജോ​സ​ഫ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ത​ർ​ക്ക​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ആ​രെ​യും തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. നാ​ല​ഞ്ച് സീ​റ്റി​ൽ ച​ർ​ച്ച തു​ട​രും. ബാ​ക്കി സീ​റ്റു​ക​ളി​ൽ തീ​രു​മാ​ന​മാ​യി. ഈ ​സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ എ​ഐ​സി​സി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും. ന​ല്ല സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് തീ​രു​മാ​നി​ച്ച​തെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഇ​ന്ന് രാ​വി​ലെ വ​രു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

കെ. ​സു​ധാ​ക​ര​ൻ മ​ത്സ​രി​ച്ചേ​ക്കി​ല്ല. നേ​താ​ക്ക​ൾ സു​ധാ​ക​ര​ന്‍റെ സ​മ്മ​ർ​ദം വി​ശ​ദീ​ക​രി​ച്ചെ​ങ്കി​ലും എം​പി​മാ​ർ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കേ​ണ്ടെ​ന്ന​തി​ൽ ക​ടു​ത്ത നി​ല​പാ​ടെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ഖ​ർ​ഗെ. അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ സീ​റ്റു​ക​ളെ ചൊ​ല്ലി വി.​ഡി. സ​തീ​ശ​നും കെ.​സി. വേ​ണു​ഗോ​പാ​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ ത​ങ്ങ​ളു​ടെ അ​നു​യാ​യി​ക​ൾ​ക്കാ​യി വാ​ദി​ച്ചു.

യോ​ഗ​ത്തി​ൽ കെ.​സി. വേ​ണു​ഗോ​പാ​ലും വി.​ഡി. സ​തീ​ശ​നും ക​ടു​ത്ത നി​ല​പാ​ട് തു​ട‍‍​ർ​ന്നു. കൊ​ച്ചി സീ​റ്റി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്ദ് ഷി​യാ​സി​നാ​യി വി.​ഡി. സ​തീ​ശ​നും ദീ​പ്തി മേ​രി വ​ർ​ഗീ​സി​നാ​യി കെ.​സി. വേ​ണു​ഗോ​പാ​ലും ക​ടും​പി​ടി​ത്തം തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

   *🟨ഹോർമുസ് കടക്കാൻ കാത്ത് 22 ഇന്ത്യൻ കപ്പലുകൾ*

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ലും എ​​​​​ൽ​​​​​പി​​​​​ജി​​​​​യും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഇ​​​​​ന്ധ​​​​​ന​​​​​വു​​​​​മാ​​​​​യു​​​​​ള്ള മൂ​​​​ന്നെ​​​​ണ്ണ​​​​മു​​​​ൾ​​​​പ്പെ​​​​ടെ 22 ഇ​​​​​ന്ത്യ​​​​​ൻ ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് ക​​​​​ട​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് പേ​​​​​ർ​​​​​ഷ്യ​​​​​ൻ ഗ​​​​​ൾ​​​​​ഫി​​​​​ൽ തു​​​​​ട​​​​​രു​​​​​ന്ന​​​​​താ​​​​​യി ഷി​​​​​പ്പിം​​​​​ഗ് മ​​​​​ന്ത്രാ​​​​​ല​​​​​യം സ്പെ​​​​​ഷ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി രാ​​​​​ജേ​​​​​ഷ് കു​​​​​മാ​​​​​ർ സി​​​​​ൻ​​​​​ഹ.

1.67 ദ​​​​​ശ​​​​​ല​​​​​ക്ഷം ട​​​​​ൺ ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ, 3.2 ദ​​​​​ശ​​​​​ല​​​​​ക്ഷം ട​​​​​ൺ എ​​​​​ൽ​​​​​പി​​​​​ജി, ര​​​​​ണ്ടു ദ​​​​​ശ​​​​​ല​​​​​ക്ഷം ട​​​​​ൺ എ​​​​​ൽ​​​​​എ​​​​​ൻ​​​​​ജി എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണു മൂ​​​​​ന്ന് ക​​​​​പ്പ​​​​​ലു​​​​​ക​​​​​ളി​​​​​ലാ​​​​യു​​​​ള്ള​​​​ത്. അ​​​​വ​​​​ശേ​​​​ഷി​​​​ച്ച​​​​വ ക​​​​ണ്ടെ​​​​യ്ന​​​​ർ കാ​​​​രി​​​​യ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​യാ​​​​ണ്.

ഇ​​​​​റാ​​​​​ൻ-​​​​​ഇ​​​​​സ്ര​​​​​യേ​​​​​ൽ സം​​​​​ഘ​​​​​ർ​​​​​ഷം തു​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​നു​​​മു​​​​​ന്പ് 28 ഇ​​​​​ന്ത്യ​​​​​ൻ ക​​​​​പ്പ​​​​​ലു​​​​​ക​​​​ൾ ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് ക​​​​ട​​​​ക്കാ​​​​ൻ കാ​​​​ത്തു​​​​കി​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​​തി​​​​​ൽ 24 എ​​​​​ണ്ണം പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ഭാ​​​​​ഗ​​​​​ത്തും നാ​​​​​ലെ​​​​​ണ്ണം കി​​​​​ഴ​​​​​ക്കു​​​ഭാ​​​​​ഗ​​​​​ത്തു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ക​​​​​ഴി​​​​​ഞ്ഞ​​​​​യാ​​​​​ഴ്ച ഇ​​​​രു​​​​ഭാ​​​​ഗ​​​​ത്തും ഓ​​​​​രോ ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് ക​​​​​ട​​​​​ന്നു. അ​​​​​വ​​​​​ശേ​​​​​ഷി​​​​​ക്കു​​​​​ന്ന ക​​​​​പ്പ​​​​​ലു​​​​​ക​​​​​ളി​​​​​ലെ 611 ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​രാ​​​​​ണ്.

ആ​​​​​റ് എ​​​​​ൽ​​​​​പി​​​​​ജി ടാ​​​​​ങ്ക​​​​​റു​​​​​ക​​​​​ളും ഒ​​​​​രു എ​​​​​ൽ​​​​​എ​​​​​ൻ​​​​​ജി ടാ​​​​​ങ്ക​​​​​റും നാ​​​​​ല് ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ ടാ​​​​​ങ്ക​​​​​റും കു​​​​​ടു​​​​​ങ്ങി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​വ​​​​​യി​​​​​ൽ ഉ​​​​​ണ്ട്. രാ​​​​​സ​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ ക​​​​​യ​​​​​റ്റു​​​​​ന്ന ക​​​​​പ്പ​​​​​ൽ, മൂ​​​​​ന്ന് ക​​​​​ണ്ടെ​​​​​യ്ന​​​​​ർ ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യും ക​​​​​ട​​​​​ലി​​​​​ൽ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. ഇ​​​​​ന്ത്യ​​​​​ൻ ക​​​​​പ്പ​​​​​ലു​​​​​ക​​​​​ളെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്ക് ക​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ശ്ര​​​​​മം തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും രാ​​​​​ജേ​​​​​ഷ് കു​​​​​മാ​​​​​ർ സി​​​​​ൻ​​​​​ഹ പ​​​​റ​​​​ഞ്ഞു.
  
   *🟨50,000 രൂപയില്‍ കൂടുതല്‍ കയ്യില്‍ കരുതാന്‍ രേഖ നിര്‍ബന്ധം; കേരളത്തില്‍ വാഹന പരിശോധന ശക്തമാക്കും_*
തിരുവനന്തപുരം: നിയമസഭാ പൊതുതിരഞ്ഞെടുപ്പില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റു സാധനസാമഗ്രികളോ വിതരണം ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് ഇലക്ഷന്‍ എക്സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഇത് തടയുന്നതിന് ജില്ലയിലുടനീളം ഫ്ലയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം എന്നിവയെ വിന്യസിച്ചിട്ടുണ്ട്.

അനധികൃതമായി പണമോ മറ്റു സാമഗ്രികളോ കടത്തിക്കൊണ്ടുപോകുന്നത് തടയുവാന്‍ നടത്തുന്ന വാഹന പരിശോധനയില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും 50,000 രൂപയില്‍ കൂടുതലുള്ള പണവുമായി യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കൂടി കരുതണമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു.പരിശോധന വേളയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ അത് സംബന്ധിച്ച പരാതി തെളിവ് സഹിതം ജില്ലാ കളക്ടറേറ്റിലെ ഫിനാന്‍സ് ഓഫിസറും ഇലക്ഷന്‍ എക്സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് നോഡല്‍ ഓഫീസറുമായ നിസ്സാമുദ്ദീന്‍.എന്‍ നെ അറിയിക്കേണ്ടതാണ്.

    *🟨യു.എ.ഇയിൽ ഇത്തവണ ഈദ്​ ഗാഹില്ല; പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം_*

*ഫജ്​ർ​, മഗ്​രിബ്​ നമസ്കാരങ്ങളിൽ ഖുനൂത്തിന്​ നിർദേശം*

ദുബൈ: സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി യു.എ.ഇയിൽ ഇത്തവണ ചെറിയ പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രമായിരിക്കുമെന്ന്​ ഇസ്​ലാമിക് അഫയേഴ്‌സ്, എൻഡവ്‌മെന്റ്‌സ് ആൻഡ്​ സകാത്ത് അതോറിറ്റി അധികൃതർ അറിയിച്ചു. ഈദുഗാഹുകളിലും തുറന്ന സ്ഥലങ്ങളിലും നമസ്കാരമുണ്ടാകില്ല. എല്ലാ വിശ്വാസികളും മാർഗനിർദേശങ്ങൾ പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കാൻ പള്ളികളിൽ ഈദ് നമസ്കാരത്തിന് നേരത്തെ എത്തിച്ചേരണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. വിവിധ എമിറേറ്റുകളിലെ നമസ്കാര സമയങ്ങളും വിവിധ അതോറിറ്റികൾ പ്രഖ്യാപിച്ചിട്ടുണ്ട്​. ദുബൈയിൽ രാവിലെ 6.40നാണ്​ നമസ്കാരം. ഷാർജ 6.39, അബൂദബി 6.43, അജ്മാൻ 6.39, ഉമ്മുൽ ഖുവൈൻ 6.39, റാസൽഖൈമ 6.37, ഫുജൈറ 6.36 എന്നിങ്ങനെയാണ്​ മറ്റു എമിറേറ്റുകളിലെ നമസ്കാര സമയം.

അതിനിടെ നിലവിലെ സാഹചര്യത്തിൽ ഫജ്​ർ​, മഗ്​രിബ്​ നമസ്കാരങ്ങളിൽ പ്രത്യേക പ്രാർഥനയായ ഖുനൂത്​ നിർവഹിക്കാൻ​ ഇമാമുമാർക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും സമയങ്ങളിൽ ഖുനൂത് വിളിക്കുക എന്ന പ്രവാചക പാരമ്പര്യം പാലിച്ചുകൊണ്ട് യു.എ.ഇ കൗൺസിൽ ഫോർ ഫത്‌വ പുറപ്പെടുവിച്ച ഫത്‌വയെ തുടർന്നാണ് ഈ നിർദേശം നൽകിയിരിക്കുന്നത്​.

    *🟨മാസപ്പിറവി കണ്ടില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച_*
അബുദാബി: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയപെരുന്നാൾ വെള്ളിയാഴ്ച. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ മുപ്പത് പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലെല്ലാം വെള്ളിയാഴ്ചയാണ് ചെറിയ പെരുന്നാൾ.

വിവിധ രാജ്യങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ ശവ്വാൽ പിറവി ദൃശ്യമായില്ലെന്ന് സൗദി മതകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഒമാനിലെ ചെറിയപെരുന്നാൾ ആഘോഷം നാളെ (വ്യാഴം) തീരുമാനിക്കും. ഒമാനിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കുന്ന പ്രത്യേക സമിതി നാളെ യോഗം ചേരുമെന്ന് മതകാര്യമന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സയീദ് അൽ മഅ്മരി യുടെ അധ്യക്ഷതയിൽ മസ്കറ്റിലാണ് യോഗം ചേരുക.

മറ്റു ഗൾഫ് രാജ്യങ്ങളെക്കാൾ ഒരു ദിവസം വൈകിയാണ് ഒമാനിൽ റംസാൻ വ്രതം തുടങ്ങിയത്. വ്യാഴാഴ്ച മാസപ്പിറവി കണ്ടില്ലെങ്കിൽ റംസാൻ മുപ്പത് പൂർത്തിയാക്കി ശനിയാഴ്ചയാണ് ഒമാനിൽ ചെറിയപെരുന്നാൾ ആഘോഷിക്കുക.

യുഎഇയിലും ഖത്തറിലും സൗദി അറേബ്യയിലും പെരുന്നാൾ നമസ്‌കാരത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് യുഎഇയിലും ഖത്തറിലും പെരുന്നാൾ നമസ്‌കാരം പള്ളികളിൽ മാത്രമാക്കിയത്. ഈദ് ഗാഹുകൾ വേണ്ടെന്ന് യുഎഇ, ഖത്തർ മതകാര്യമന്ത്രാലയങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ പെരുന്നാൾ നമസ്‌കാരം പള്ളികളിൽ മാത്രം മതിയെന്ന് സൗദി അറേബ്യയും അറിയിച്ചു. ബുധാനഴ്ച മുതൽ തിങ്കളാഴ്ച വരെ രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്."

    *🟨പൈപ്പ് വഴി ഗ്യാസ് വിതരണം വേഗത്തിലാക്കിയാൽ 10% കൂടുതൽ എൽപിജി*
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പൈ​​​​പ്പ് വ​​​​ഴി​​​​യു​​​​ള്ള പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​കം (പി​​​​എ​​​​ൻ​​​​ജി) ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് പ​​​​ത്തു ശ​​​​ത​​​​മാ​​​​നം കൂ​​​​ടു​​​​ത​​​​ൽ വാ​​​​ണി​​​​ജ്യ എ​​​​ൽ​​​​പി​​​​ജി ന​​​​ൽ​​​​കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷം മൂ​​​​ലം എ​​​​ൽ​​​​പി​​​​ജി പ്ര​​​​തി​​​​സ​​​​ന്ധി മൂ​​​​ന്നാ​​​​മ​​​​ത്തെ ആ​​​​ഴ്ച​​​​യി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ് എ​​​​ൽ​​​​പി​​​​ജി ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ പി​​​​എ​​​​ൻ​​​​ജി​​​​യി​​​​ലേ​​​​ക്കു ചു​​​​വ​​​​ട് മാ​​​​റ്റു​​​​ന്ന​​​​തി​​​​നാ​​​​യി കേ​​​​ന്ദ്രം പു​​​​തി​​​​യ ത​​​​ന്ത്രം ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച ക​​​​ത്ത് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പെ​​​​ട്രോ​​​​ളി​​​​യം-​​​​പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക മ​​​​ന്ത്രാ​​​​ല​​​​യം ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി വ്യ​​​​ക്ത​​​​മാ​​​​ക്കി.

പൈ​​​​പ്പു​​​​ക​​​​ളി​​​​ലൂ​​​​ടെ പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​കം അ​​​​ടു​​​​ക്ക​​​​ള​​​​ക​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ന്ന സി​​​​റ്റി ഗ്യാ​​​​സ് ഡി​​​​സ്ട്രി​​​​ബ്യൂ​​​​ഷ​​​​ൻ (സി​​​​ജി​​​​ഡി) സം​​​​വി​​​​ധാ​​​​നം എ​​​​വി​​​​ടെ​​​​യൊ​​​​ക്കെ​​​​യു​​​​ണ്ടോ അ​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം ത​​​​ന്നെ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ എ​​​​ൽ​​​​പി​​​​ജി​​​​യി​​​​ൽ​​​​നി​​​​ന്ന് പി​​​​എ​​​​ൻ​​​​ജി​​​​യി​​​​ലേ​​​​ക്കു മാ​​​​റാ​​​​ൻ ശ്ര​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശം.

പി​​​​എ​​​​ൻ​​​​ജി​​​​യി​​​​ലേ​​​​ക്കു മാ​​​​റാ​​​​നു​​​​ള്ള തീ​​​​ർ​​​​പ്പു​​​​ക​​​​ൽ​​​​പ്പി​​​​ക്കാ​​​​ത്ത അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ​​​​ക്ക് വേ​​​​ഗം അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ക, പു​​​​തി​​​​യ അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ൽ തീ​​​​ർ​​​​പ്പാ​​​​ക്കു​​​​ക, പാ​​​​ട്ട​​​​ത്തി​​​​നു കു​​​​റ​​​​ഞ്ഞ പ​​​​ണം ഈ​​​​ടാ​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് അ​​​​ധി​​​​ക​​​​മാ​​​​യി വാ​​​​ണി​​​​ജ്യ എ​​​​ൽ​​​​പി​​​​ജി ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം എ​​​​ൽ​​​​പി​​​​ജി വി​​​​ത​​​​ര​​​​ണ​​​​രം​​​​ഗ​​​​ത്ത് വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളു​​​​ണ്ടെ​​​​ങ്കി​​​​ലും എ​​​​ൽ​​​​പി​​​​ജി സ്റ്റോ​​​​ക്ക് ഉ​​​​ണ്ടെ​​​​ന്നാ​​​​ണു പെ​​​​ട്രോ​​​​ളി​​​​യം-​​​​പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക മ​​​​ന്ത്രാ​​​​ല​​​​യം ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി അ​​​​റി​​​​യി​​​​ച്ച​​​​ത്.

എ​​​​ൽ​​​​പി​​​​ജി​​​​ക്കു പ​​​​ക​​​​ര​​​​ക്കാ​​​​ര​​​​നാ​​​​കാ​​​​ൻ പി​​​​എ​​​​ൻ​​​​ജി
സാ​​​​ധാ​​​​ര​​​​ണ ഇ​​​​ന്ത്യ​​​​ൻ കു​​​​ടും​​​​ബ​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന പാ​​​​ച​​​​ക​​​​വാ​​​​ത​​​​കം എ​​​​ൽ​​​​പി​​​​ജി​​​​യാ​​​​ണെ​​​​ങ്കി​​​​ലും പി​​​​എ​​​​ൻ​​​​ജി പ​​​​തി​​​​യെ എ​​​​ൽ​​​​പി​​​​ജി​​​​യു​​​​ടെ പ​​​​ക​​​​ര​​​​ക്കാ​​​​ര​​​​നാ​​​​യി ക​​​​ളംപി​​​​ടി​​​​ക്കു​​​​ന്നു​​​​ണ്ട്.

പൈ​​​​പ്പി​​​​ലൂ​​​​ടെ അ​​​​ടു​​​​ക്ക​​​​ള​​​​ക​​​​ളി​​​​ലേ​​​​ക്കു പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക​​​​മെ​​​​ത്തി​​​​ക്കു​​​​ന്ന പി​​​​എ​​​​ൻ​​​​ജി സം​​​​വി​​​​ധാ​​​​നം പ്ര​​​​ധാ​​​​ന​​​​മാ​​​​യും ന​​​​ഗ​​​​ര​​​​ങ്ങ​​​ളി​​​​ലാ​​​​ണെ​​​​ങ്കി​​​​ലും ഉ​​​​പ​​​​കാ​​​​ര​​​​ങ്ങ​​​​ൾ പ​​​​ല​​​​താ​​​​ണ്. എ​​​​ൽ​​​​പി​​​​ജി​​​പോ​​​​ലെ നേ​​​​ര​​​​ത്തേ ബു​​​​ക്ക് ചെ​​​​യ്തു പാ​​​​ച​​​​ക​​​​വാ​​​​ത​​​​കം ​എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം പൈ​​​​പ്പി​​​​ലൂ​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യെ​​​​ത്തു​​​​ന്ന പാ​​​​ച​​​​ക​​​​വാ​​​​ത​​​​കം വൈ​​​​ദ്യു​​​​തി പോ​​​​ലെ​​​​ത​​​​ന്നെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് പ​​​​ണം ന​​​​ൽ​​​​കേ​​​​ണ്ട​​​​ത്.

ഇ​​​​ന്ത്യ​​​​യി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന പി​​​​എ​​​​ൻ​​​​ജി​​​​യു​​​​ടെ 50 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മാ​​​​യാ​​​​ണ് ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്ന​​​​തി​​​​നാ​​​​ൽ യു​​​​ദ്ധ​​​​സ​​​​മാ​​​​ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ വ​​​​രു​​​​ന്പോ​​​​ൾ പി​​​​എ​​​​ൻ​​​​ജി ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് എ​​​​ൽ​​​​പി​​​​ജി ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യു​​​​ന്പോ​​​​ൾ ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടേ​​​​ണ്ട ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല.

ഈ ​​​​കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ കൊ​​​​ണ്ടു​​​​ത​​​​ന്നെ​​​​യാ​​​​ണ് രാ​​​​ജ്യ​​​​ത്തെ പി​​​​എ​​​​ൻ​​​​ജി ഉ​​​​പ​​​​ഭോ​​​​ഗം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ കേ​​​​ന്ദ്രം ത​​​​ന്ത്രം ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​തും.
Previous Post Next Post
3/TECH/col-right