എളേറ്റിൽ: എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്കൂളിലെ ജെ .ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ എക്യുപ്മെന്റ് എയ്ഡ് സെന്റർ ആരംഭിച്ചു. വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്ന കുട്ടികൾക്കും, രക്ഷിതാക്കൾക്കും, പൊതുജനങ്ങൾക്കും ഉപകാര പ്രദമാവുന്ന രീതിയിലാണ് വിദ്യാലയത്തിൽ ഈയൊരു പദ്ധതി ആരംഭിക്കുന്നത്.
മെഡിക്കൽ എക്യുപ്മെന്റ് എയ്ഡ് സെന്ററിലേക്ക് വലിയപറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. പി ഹുസൈൻ മാസ്റ്റർ സ്‌ട്രെച്ചർ കൈമാറി. ഹെഡ്മാസ്റ്റർ പി. പി മുഹമ്മദ് ഇസ്മായിൽ ഏറ്റുവാങ്ങി.
മലബാരീസ് ഹീൽസ് സർജിക്കൽസ് മെഡിക്കൽ സ്ഥാപനവും ഈ പദ്ധതിയുമായി സഹകരിച്ചു.
ചടങ്ങിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അയ്യൂബ് പൂക്കോട്ട്, റംല മുഹമ്മദലി, പി.ടി.എ പ്രസിഡണ്ട് സിദ്ദീഖ് മലബാരി, ബാങ്ക് വൈസ്പ്രസിഡന്റ് കെ സി അബ്ദുൽ ജലീൽ , സെക്രട്ടറി ഇക്ബാൽ കത്തറമ്മൽ, പി. പി മുഹമ്മദ് റാഫി, കെ. കെ സുൽഫത്ത്, ഇ. കെ സാബിറ, ഏ. എം ഷംസീന, കെ. കെ കമറുദ്ധീൻ, എം. റാസി, വി. പി
മെഹ്ജബിൻ, നസ്ന മുനവ്വർ എന്നിവർ സംസാരിച്ചു.