എളേറ്റിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് 20-ാം വാർഡ് ഒഴലക്കുന്ന് LDF സ്ഥാനാർത്ഥി ഒ.കെ. അബ്ദുൽ അസീസ് മുഖ്യവരണാധികാരിക്ക് മുൻപിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
വാർഡിൻ്റെ കാലങ്ങളായുള്ള വികസനമുരടിപ്പിനും വാർഡിനോടുള്ള അവഗണനക്കും പരിഹാരം കാണുമെന്നും, യുവാക്കൾക്കും സ്ത്രീകൾക്കും ഊന്നൽ നൽകിയുള്ള വികസന പ്രവർത്തനങ്ങൾ വാർഡിൽ നടപ്പിലാക്കുമെന്നും ഒ.കെ. അബ്ദുൽ അസീസ് വാർത്താ കുറിപ്പിൽ അറിയിച്ചു.
.....
advert