എളേറ്റിൽ: സോഷ്യൽ ഡെമോക്രറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ) സംസ്ഥാന വ്യാപകമായി നടത്തുന്ന “വോട്ട് കൊള്ളക്കാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക” ക്യാമ്പയിന്റെ ഭാഗമായി എസ്‌ഡിപിഐ കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി പദയാത്രയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
പ്രസിഡന്റ് കൊന്തളത്ത് റസാക്ക് മാസ്റ്റർ ക്യാപ്റ്റനായും സെക്രട്ടറി മോൻ ട്ടി അബൂബക്കർ വൈസ് ക്യാപ്റ്റനായും നയിച്ച പദയാത്ര, പന്നൂരിൽ പിടി അഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു.
ഈസ്റ്റ് കിഴക്കോത്ത് നടന്ന സമാപന പൊതുസമ്മേളനം എസ്‌ഡിപിഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് കെ ജലീൽ സഖാഫി ഉദ്ഘാടനം ചെയ്തു. പി പി മൂസ ,വിനീത് വി എം ,എം കെ സമദ് അഡ്വ:ഷറഫുദ്ദീൻ, ജെ ടി ശംസുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:
ELETTIL NEWS