Trending

വിവിധതരം സ്കാനിംഗുകളും, അവ തമ്മിലുള്ള വ്യത്യാസങ്ങളും അറിയാം.

നമ്മുടെ ആന്തരിക അവയവങ്ങളിലെ അസുഖ കാരണങ്ങളെ തിരിച്ചറിയാൻ  വൈദ്യ ശാസ്ത്രം കണ്ടെത്തിയിട്ടുള്ള നൂതനമായ സാങ്കേതിക വിദ്യയാണ് സ്കാനിങ്ങുകൾ. പലപ്പോഴും വിവിധ സാഹചര്യങ്ങളിൽ  വ്യത്യസ്തങ്ങളായ സ്‌കാനിങ്ങുകൾ  നിർദേശിക്കുന്നത് എന്തിനാണെന്ന് പലർക്കും അറിയില്ല. വ്യത്യസ്ത സാഹചര്യങ്ങളിൽ ആവശ്യമായി വരുന്ന സ്കാനിങ്ങുകളും അവ തമ്മിലുള്ള വ്യത്യാസങ്ങളും പരിശോധിക്കാം.

എക്സ്-റേ: (റേഡിയോളജി)
മെഡിക്കൽ ഇമേജിംഗിൻ്റെ ഏറ്റവും പഴയതും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതുമായ രൂപമാണ് എക്സ്-റേ. ഒടിഞ്ഞ അസ്ഥികളെ കണ്ടെത്താനും ആന്തരിക അവയവങ്ങളിൽ  മുറിവുകളോ അണുബാധയോ ടിഷ്യു വളർച്ച  ഉണ്ടോയെന്ന് കണ്ടെത്താനും ആണ് പ്രധാനമായും എക്സ് റേ നിർദേശിക്കുന്നത് .

സിടി സ്കാൻ 
കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി സ്കാൻ അഥവാ സി ടി സ്കാൻ  എക്സ്-റേ സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്നെ ശരീരത്തിന്റെ വിശദമായ ചിത്രങ്ങൾ സൃഷ്ടിക്കുന്ന ഒരു തരം ഇമേജിംഗ് രീതിയാണ് . ശരീരത്തിനുള്ളിലെ അസ്ഥികൾ, രക്തക്കുഴലുകൾ, മൃദുവായ കലകൾ എന്നിവയുടെ വിശദാംശങ്ങൾ അറിയാൻ ഇത് ഉപയോഗിക്കുന്നു.. സിടി സ്കാൻ ചിത്രങ്ങൾ എക്സ്-റേകളേക്കാൾ കൂടുതൽ വിശദാംശങ്ങൾ ഉള്ളവയായിരിക്കും. അസ്ഥിയിലെ  മുഴകൾ, പൊട്ടലുകൾ, തുടങ്ങിയുള്ള  അവസ്ഥകൾ നിർണ്ണയിക്കുക. ട്യൂമർ, അണുബാധ അല്ലെങ്കിൽ രക്തം കട്ടപിടിക്കുന്നത് എവിടെയാണെന്ന് കണ്ടെത്തുക തുടങ്ങിയവയാണ് ഇതിന്റ പ്രധാന ഉപയോഗങ്ങൾ. 

എംആർഐ (MRI) 
മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (Magnetic Resonance Imaging) എന്നത്തിന്റെ ചുരുക്കമാണ് MRI. തലച്ചോറ്, നട്ടെല്ല്, പേശികൾ, അസ്ഥികൾ, രക്തക്കുഴലുകൾ തുടങ്ങിയ അവയവങ്ങളുടെ വിശദമായ ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്ന ഒരു മെഡിക്കൽ പരിശോധനയാണ് ഇത്. ശക്തമായ കാന്തികക്ഷേത്രവും റേഡിയോ ഫ്രീക്വൻസി പൾസുകളും ഉപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്, 
കാൻസർ, സ്ട്രോക്ക്, ട്യൂമറുകൾ തുടങ്ങിയ രോഗങ്ങളെ തിരിച്ചറിയാനും രോഗനിർണയം നടത്താനും തലച്ചോറിനെ ബാധിച്ച പരിക്കിൻ്റെയോ സ്ട്രോക്കിൻ്റെയോ തീവ്രത മനസ്സിലാക്കാനും ശരിയായ ചികിത്സ നിർണയിക്കാനും  ഈ പരിശോധന സഹായിക്കുന്നു.

MRA സ്കാൻ 
മാഗ്നറ്റിക് റെസൊണൻസ് ആൻജിയോഗ്രാഫി എന്ന MRA സ്കാൻ  രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ മനസിലാക്കുന്നതിനുള്ള ഒരു പരിശോധനയാണ് രക്തക്കുഴലുകളിലെ ഇടുങ്ങിയതോ വീർത്തതോ ആയ ഭാഗങ്ങൾ, തടസ്സങ്ങൾ എന്നിവ കണ്ടെത്താൻ പ്രധാനമായും ഇത് സഹായിക്കുന്നു. ഹൃദയം, തലച്ചോറ്, ആമാശയം തുടങ്ങിയ ശരീരഭാഗങ്ങളിലെ രക്തക്കുഴലുകൾ പരിശോധിക്കാൻ MRA ഫലപ്രദമാണ്.
സ്ട്രോക്ക് പോലുള്ള അവസ്ഥകൾ നിർണ്ണയിക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾ കണ്ടെത്താനും ശസ്ത്രക്രിയ ചെയ്യുന്നതിന് മുമ്പ് രക്തക്കുഴലുകളുടെ അവസ്ഥ മനസ്സിലാക്കാനും ശസ്ത്രക്രിയയുടെ രീതി നിശ്ചയിക്കാനും MRA സഹായിക്കുന്നു.

PET സ്കാൻ 
പോസിട്രോൺ എമിഷൻ ടോമോഗ്രഫി  എന്നതാണ് PET സ്കാനിന്റെ പൂർണ്ണ രൂപം.  PET ഇമേജിംഗ് അല്ലെങ്കിൽ PET സ്കാൻ ഒരു തരം ന്യൂക്ലിയർ മെഡിസിൻ ഇമേജിംഗ് ആണ്. രക്തയോട്ടം, ഓക്സിജൻ ഉപയോഗം, പഞ്ചസാര (ഗ്ലൂക്കോസ്) തുടങ്ങിയ പ്രധാനപ്പെട്ട ശരീര പ്രവർത്തനങ്ങൾ അളക്കുന്നതിനാണ് ഉപയോഗിക്കുന്നത്. 
സി.ടി.  , എം.ആർ.ഐ. സ്കാനുകൾ പോലുള്ള പ്രാഥമിക പരിശോധനകളിൽ ലഭിക്കാത്ത വിശദാംശങ്ങൾ  PET ഇമേജിംഗ് മുഖേന ലഭിക്കും  ശരീരത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളുടെയും ചിത്രങ്ങൾ ഇതിലുൾപ്പെടും. 
ഉദാഹരണത്തിന്, ഒരു ട്യൂമർ ദോഷകരമാണോ അല്ലയോ എന്ന് ഏറ്റവും കൃത്യമായി കണ്ടെത്താൻ കഴിയുന്ന ഒരു  മാർഗമാണ് PET സ്കാൻ. വളരെ ചെറിയ കാൻസർ മുഴകൾ, തലച്ചോറിലെയും ഹൃദയത്തിലെയും സൂക്ഷ്മമായ മാറ്റങ്ങൾ എന്നിവ കണ്ടെത്താനും ഹൃദ്രോഗത്തെക്കുറിച്ചും അൽഷിമേഴ്‌സ് പോലുള്ള നിരവധി ന്യൂറോളജിക്കൽ ഡിസോർഡേഴ്‌സിനെക്കുറിച്ചും ഡോക്ടർമാർക്ക് പ്രധാനപ്പെട്ട വിവരങ്ങൾ നൽകാനും PET-ക്ക് കഴിയും.
 
Previous Post Next Post
3/TECH/col-right