ബാലുശ്ശേരി:മാധ്യമ പ്രവർത്തകരുടെ മക്കളിൽ നിന്ന് ജില്ലയിൽ ഈ വർഷം എസ്സ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വൈഗ അജിത്തിനെ (ബാലുശ്ശേരി - പൂനൂർ ) ഇന്ത്യൻ റിപോട്ടേഴ്സ് മീഡിയ പേഴ്സൺസ് യൂണിയൻ (IRMU) ജില്ല കമ്മിറ്റി അനുമോദിച്ചു.
ബാലുശ്ശേരിയിൽ നടന്ന ചടങ്ങിൽമുതിർന്ന മാധ്യമ പ്രവർത്തകനും
ജില്ലാ കമ്മിറ്റി പ്രവർത്തക സമിതി അംഗവുമായ ബഷീർ ആരാമ്പ്രം പാരിതോഷികം സമ്മാനിച്ചു.ഇന്ത്യൻ റിപോർട്ടേഴ്സ് മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ പ്രസിഡണ്ട് കുഞ്ഞബ്ദുല്ല വാളൂർ അധ്യക്ഷത വഹിച്ചു.
ജില്ലാ സിക്രട്ടറി പ്രിയേഷ് കുമാർ അനുമോദന പ്രസംഗം നടത്തി.ജില്ലാവൈസ് പ്രസിഡണ്ട്മാരായ ദേവരാജ് കന്നാട്ടി, സുനന്ദ, ,ജില്ലാ ജോ:സെക്രട്ടറി സതീഷ് കൂട്ടാലിട, ജുനൈദ്, അംജത്. എസ്. പി, രഘുനാഥ് പുറ്റാട്ട് തുടങ്ങിയവർ സംസാരിച്ചു.
Tags:
BALUSSERY