കിഴക്കോത്ത്: കിഴക്കോത്ത് പഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് നടത്തിയ രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. സാജിദത്തിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.
യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ അബ്ദുറഹിമാൻ മാസ്റ്റർ,ആരോഗ്യ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജസ്ന അസ്സൈൻ , വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ, ജില്ലാ സർവ്വലൈൻസ് ഓഫീസർ ഡോ: മനോജ്, ജില്ലാ ടെക്നിക്കൽ അസിസ്റ്റൻ്റ് പ്രഭാകരൻ. എൻ, ജില്ലാ എപ്പിടമോളജിസ്റ്റ്, മിനു എബ്രഹാം, FHC മെഡിക്കൽ ഓഫീസർ ഡോ: ശ്രീജ ബിനുരാജ്, പഞ്ചായത്ത് സെക്രട്ടറി അൻസു, ഹെൽത്ത് സൂപ്പർവൈസർ അബ്ദുൾ അസീസ്, ബ്ലോക്ക് എപ്പിടമോളജിസ്റ്റ് ഡോ: ഭാഗ്യശ്വേരി, ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ്, ഫാത്തിമ ഷിഫാന എന്നിവർ പങ്കെടുത്തു.
ആരോഗ്യ ബോധവൽക്കരണം നടത്താനും, പഞ്ചായത്തിലെ മുഴുവൻ കിണറുകളും സൂപ്പർക്ലോറിനേഷൻ നടത്താനും, സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്താനും, മഞ്ഞപ്പിത്ത രോഗലക്ഷണങ്ങൾ ഉള്ളവർ ചികിൽസ തേടാനും,ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കാനും നിർദ്ദേശിച്ചു.
Tags:
ELETTIL NEWS