പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ച് വിദ്യാർഥിനികൾക്കായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. ജോഡികളായി പങ്കെടുത്ത വിദ്യാർത്ഥികൾ കൈകളിൽ ആകർഷകമായി മൈലാഞ്ചിയിട്ട് മത്സരത്തിന് തയ്യാറായി.
ഹെഡ്മാസ്റ്റർ പി കെ മഹേഷ് ഉദ്ഘാടനം ചെയ്തു.വി അബ്ദുൽ സലീം അധ്യക്ഷനായി. കെ അബ്ദുസലീം, എ കെ എസ് നദീറ, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ മുബീന, കെ യൂസഫലി, ഇ സൈറ, സി പി നീന, കെ കെ ഷനീഫ, പി സജിന, സി പി റജിന എന്നിവർ സംസാരിച്ചു.
Tags:
EDUCATION