Trending

പരിസ്ഥിതി സംരക്ഷണംവിശ്വാസത്തിൻ്റെ ഭാഗം:റാജിന് അലി ശിഹാബ് തങ്ങൾ

പൂനൂർ : മനുഷ്യകുലം ഇന്ന് നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിൽ ഒന്ന് പാരിസ്ഥിതിക അവബോധമില്ലായ്മയാണെന്നും അതിനെ മറികടക്കാൻ ഒരു വിശ്വാസിക്ക് എളുപ്പം സാദ്ധ്യമാണെന്നും പാണക്കാട് റാജിഹ് അലി ശിഹാബ് തങ്ങൾ ചൂണ്ടിക്കാട്ടി.  ലീഗ് ഫോർ എൻവയർ മെൻ്റൽ പ്രൊട്ടക്ഷൻ സംസ്ഥാനകമ്മിറ്റി സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഈ ഭൂമി മനുഷ്യനെപ്പോലെ തന്നെ മറ്റ് ഇതര ജീവജാലങ്ങൾക്ക് കൂടി അവകശപ്പെട്ടതാണെന്ന് ബോധം  ഒരോ വ്യക്തിയിലും രൂപപ്പെട്ടു കഴിഞ്ഞാൽ ഇന്നു നാം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾക്ക് പരിവശമാകും. കാർബൻ ഒമിക്ഷർ മുതൽ അടുക്കളയിലെത്തുന്ന പ്ലാസ്റ്റിക് കവറുകൾ വരെ ഒരു വെല്ലുവിളിയായി നമ്മുടെ മുന്നിൽ തുടരുകയാണ്. 

അന്തർ്ശീയ തലത്തിൽ ചർച്ച ചെയ്യപ്പെട്ട  പ്രകൃതി പ്രതിഭാസങ്ങൾ ഇന്ന് നമ്മുടെ ജീവിതാനുഭവമായി മാറിയിരിക്കയാണ്. തിരിചെടുക്കാനൊ , റിപ്പയർ ചെയ്യാനാ ത്വാത്ത വിധത്തിലുള്ള ഒരു നാശത്തിലേക്കാണ് ലോകം പോയ്ക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ കടിഞ്ഞാണിട്ടില്ലെങ്കിൽ പിന്നീട് മനുഷ്യകുലം മാത്രമല്ല അജൈവിക ജൈവികയുമായ  എല്ലാ വിഭാഗങ്ങളും ഈ ധ്രുത വികസന സങ്കല്പത്തിൻ്റെ ഇരകളായിത്തീരും .

 കേരളത്തിൻ്റെ ചരിത്രത്തിൽ ഒരു രാഷ്ട്രിയ പ്രസ്ഥാനം പാരിസ്ഥിതിക നിർമ്മിതിക്കായി ഒരു സംഘടനയിലുടെ ശ്രമിക്കുകയാണ്. ലീഗ് ഫോർ എൻവയർമെൻ്റൽ പെട്ടക്ഷന് ഈ കാര്യത്തിൽ അഭിമാന പൂർവ്വം മുന്നോട്ട് പോകാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
LEP സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന സ്മൃതി വനം പരിപാടിയുടെ ഭംഗമായി സി.എച്ച് മുഹമ്മദ് കോയ സാഹിബിൻ്റെ ഓർമ്മയ്ക്കായ്  മടത്തും പോയിൽ നിർമ്മിക്കുന്ന മുളങ്കാടിൻ്റെ ആദ്യ തൈ നട്ട് പിടിപിപ്പിച്ച് തങ്ങൾ ഉദ്ഘാടനം ചെയ്തു. 

കേരളത്തിൽ ആദ്യമായി ഒരു നേതാവിൻ്റെ പേരിൽ ആരംഭിക്കുന്ന സ്മൃതി വനമായിരിക്കും പൂനൂർ പുഴയോരത്ത് നട്ടുപിടിപ്പിക്കുന്ന മുളങ്കാട്.
ചടങ്ങിൽ LEP അക്കയക്ഷൻ  അഡ്വ: കെ. എൻ. എ ഖാദർ അദ്ധ്യക്ഷത വഹിച്ചു.കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ മുഖ്യ പ്രഭക്ഷണം നടത്തി.സമദ് പൂക്കാട്ട്, യനാമുറഹ്മാൻ , അഹമദ് കുട്ടി ഉണ്ണിക്കുളം, സാജിദ് തോറോത്ത് , ഫാറൂഖി, അഹമദ് കോയ മാസ്റ്റർ എന്നിവർ
സംസാരിച്ചു. LE P സംസ്ഥാന ജനറൽ സെക്രട്ടി സലിം കുരുവമ്പലം സ്വാഗതവും, സലിം മാസ്റ്റർ വട്ടക്കണ്ടി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right