പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുവർഷത്തെ വരവേറ്റുകൊണ്ട് പ്രവേശനോത്സവം സംഘടിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എൻ അജിത് കുമാർ അധ്യക്ഷനായി.
പ്രിൻസിപ്പാൾ ഡോ. ഇ എസ് സിന്ധു, ഉണ്ണികളും ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ആനിസ ചക്കിട്ടകണ്ടി, ഖൈറുന്നിസ റഹീം, പിടിഎ വൈസ് പ്രസിഡണ്ട് ബിജിത്ത് ലാൽ, ജാസ്മിൻ, വി അബ്ദുൽസലീം, എ വി മുഹമ്മദ്, വി എച്ച് അബ്ദുൽസലാം, പി പ്രശാന്ത് കുമാർ, കെ അബ്ദു സലീം എന്നിവർ സംസാരിച്ചു.
പായസ വിതരണം, യു എസ് എസ് നേടിയ വിദ്യാർത്ഥികൾക്കും എൻഎംഎംഎസ് വിജയികൾക്കും അനുമോദനങ്ങൾ നൽകി.
Tags:
EDUCATION