Trending

പ്രതിഷേധ പ്രകടനം നടത്തി.

എളേറ്റിൽ:എളേറ്റിൽ വട്ടോളി അങ്ങാടിയിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ രക്ഷപ്പെടാൻ ശ്രമിച്ച ആളോട് പണം ആവശ്യപ്പെട്ട ഹോട്ടൽ തൊഴിലാളിയെ അകാരണമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എളേറ്റിൽ അങ്ങാടിയിൽ എളേറ്റിൽ മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പരിപാടി യൂണിറ്റ് പ്രസിഡന്റ്‌ ബിസി മോയിൻകുട്ടി യുടെ അധ്യക്ഷതയിൽ മുൻ ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ് മൂത്തേടത് ഉത്ഘാടനം ചെയ്തു.ടി പി ഖാദർ ഹാജി, ഷംസു എളേറ്റിൽ,നാസർ പോപ്പുലർ,ഷമീർ എന്നിവർ സംസാരിച്ചു.

ഇന്ന് രാവിലെയായിരുന്നു പ്രതിഷേധത്തിനിടയാക്കിയ സംഭവം ഹോട്ടലിൽ നടന്നത്.
Previous Post Next Post
3/TECH/col-right