നരിക്കുനി : നെടിയനാട് ബദ്‌രിയ്യ വാർഷിക സമ്മേളന 'ഗ്രാറ്റോണിയം' ത്തിൻ്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന റോഡ് മാർച്ച് ഇന്ന്. വൈകീട്ട് 3 മണിക്ക് എളേറ്റിൽ വട്ടോളിയിൽ നിന്നാരംഭിക്കുന്ന മാർച്ച് സയ്യിദ് പി ജി എ തങ്ങൾ മദനി ഫ്ലാഗ് ഓഫ് ചെയ്യും. ഫസൽ സഖാഫി നരിക്കുനി നയിക്കുന്ന റോഡ് മാർച്ച് വൈകീട്ട് 6 മണിക്ക് നരിക്കുനി അങ്ങാടിയിൽ പൊതു സമ്മേളനത്തോടെ മാർച്ച് സമാപിക്കും.
അബ്ബാസ് സഖാഫി വാളക്കുളം , കെ ബീരാൻ കോയ മാസ്റ്റർ , പ്രഭാത വാർത്തകൾ സഖാഫി പന്നിക്കോട്ടൂർ,നുഹ്മാൻ സഖാഫി എളേറ്റിൽ, അഫ്സൽ അഹ്സനി ചാവക്കാട് , റഷീദ് അദനി കിഴിശ്ശേരി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകും.
സമ്മേളനത്തിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി ഇന്നലെ എളേറ്റിൽ വട്ടോളി അങ്ങാടിയിൽ 'ഗ്രാറ്റോണിയം തക്കാരം' സംഘടിപ്പിച്ചു. ഏറെ വ്യത്യസ്തമായ പരിപാടിയിൽ നൂറുകണക്കിനാളുകൾ സംബന്ധിച്ചു. ഇന്ന് വൈകിട്ട് നാല് മണി മുതൽ നരിക്കുനി അങ്ങാടിയിലും 'ഗ്രാറ്റോണിയം തക്കാരം' സംഘടിപ്പിക്കും.
മെയ് 2,3,4 തിയ്യതികളിൽ നെടിയനാട് വെച്ച് നടക്കുന്ന ' ഗ്രാറ്റോണിയം' വാർഷിക സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ, റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ, സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ്, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, സി മുഹമ്മദ് ഫൈസി തുടങ്ങി മത - സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖരും ജന പ്രതിനിധികളും സംബന്ധിക്കും . പ്രാസ്ഥാനിക സമ്മേളനം, കുടുംബ സംഗമം, പെയിൻ & പാലിയേറ്റീവ് , ആംബുലൻസ് സമർപ്പണം, മഹബ്ബ കോൺഫറൻസ്, മുതഅല്ലിം സമ്മിറ്റ്, സമാപന സമ്മേളനം തുടങ്ങി വിവിധ സമ്മേളനങ്ങളും പഠന വേദികളും കൊണ്ട് വേദി സമ്പന്നമാകും.
Tags:
NARIKKUNI