Trending

ഷഹബാസിന്റെ പിതാവിന്റെ ഗതി ഇനി ഒരാൾക്കും ഉണ്ടാവരുത്: ഉണ്ണികുളം

താമരശ്ശേരി: വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മരണമടഞ്ഞ താമരശ്ശേരി ഷഹബാസിന്റെ വീട് എസ് ടി യു ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളത്തിന്റെ നേതൃത്വത്തിൽ എസ് ടി യു നേതാക്കൾ സന്ദർശിക്കുകയും പിതാവിനെ ആശ്വസിപ്പിക്കുകയും ചെയ്തു.ഷഹബാസിന്റെ പിതാവിന് ഉണ്ടായ അനുഭവം ഇനി ഒരാൾക്കും ഉണ്ടാവാൻ ഇട വരരുതെന്നും വർദ്ധിച്ചുവരുന്ന ആക്രമണ പ്രവണത കൾക്കെതിരെ സർക്കാർ കർശന നിലപാടുകളും നിയമനടപടികളും സ്വീകരിക്കണമെന്നും ഉണ്ണികുളം ആവശ്യപ്പെട്ടു.

എസ്ടി യു കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എൻ കെ സി ബഷീർ, കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് കെ കെ അബ്ദുൽസലാം, ജനറൽ സെക്രട്ടറി സിദ്ധീഖലി മടവൂർ, സെക്രട്ടറി സത്താർ ഓമശ്ശേരി,തിരുവമ്പാടി മണ്ഡലം നേതാക്കളായ പി കെ മജീദ്, അബ്ദു, താമരശ്ശേരി പഞ്ചായത്ത് ഭാരവാഹികളായ വി കെ മുഹമ്മദ് കുട്ടി മോൻ, റഹീം എടക്കണ്ടി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Previous Post Next Post
3/TECH/col-right