Trending

ബദ്‌രിയ്യ ഗ്രാറ്റോണിയം : സ്വാഗത സംഘം രൂപീകരിച്ചു.

നരിക്കുനി : മെയ് 2,3,4 തീയതികളിൽ നടക്കുന്ന നെടിയനാട് ബദ്‌രിയ്യ സുന്നി സെൻ്ററിൻ്റെ മുപ്പതാം വാർഷികവും ദർസിൻ്റെ പത്താം വാർഷിക സമ്മേളനത്തിൻ്റെയും  സ്വാഗത സംഘം രൂപീകരിച്ചു. "നാം, നമ്മൾ, നമ്മളൊന്ന് " എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തോട് അനുബന്ധിച്ച് വ്യത്യസ്ത പദ്ധതികളാണ് കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്. സമ്മേളനത്തിൻ്റെ മുന്നോടിയായി ഏപ്രിൽ 15 മുതൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കും. 

പ്രാസ്ഥാനിക സമ്മേളനം, കുടുംബ സംഗമം,മഹബ്ബാ കോൺഫറൻസ്,ആത്മീയ സമ്മേളനം, ബോധവൽക്കരണങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, വിദ്യാഭ്യാസ സമ്മേളനങ്ങൾ, പ്രായമായവരുടെ സമ്മേളനം, മഹല്ല് സിയാറത്തുകൾ , സൗഹൃദ സമ്മേളനം തുടങ്ങി നിരവധി പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി സംഘപ്പിക്കും. 


സ്വാഗത സംഘം രൂപീകരണ കൺവെൻഷനിൽ സി അബ്ദുൽ ലത്തീഫ് ഫൈസിയുടെ അധ്യക്ഷതയിൽ സയ്യിദ് പി ജി എ തങ്ങൾ മദനി പന്നൂർ ഉദ്ഘാടനം ചെയ്തു . ഫസൽ സഖാഫി നരിക്കുനി പദ്ധതി അവതരണം നടത്തി. 

സയ്യിദ് ശിഹാബുദ്ദീൻ ലത്തീഫി, പി വി അഹ്മദ് കബീർ മാസ്റ്റർ എളേറ്റിൽ , നിസാർ സഖാഫി നടുവല്ലൂർ, ഇബ്രാഹിം സഖാഫി പാലങ്ങാട്, അബ്ബാസ് സഖാഫി വാളക്കുളം, ടി കെ എ സിദ്ദീഖ്, കെ മുഹമ്മദ് ഹാജി , ടി കെ സി മുഹമ്മദ് , പി പി എം ബഷീർ പുല്ലാളൂർ ,  സലാം മാസ്റ്റർ ബുസ്താനി, ഷഹനാസ് ചേളന്നൂർ , റഖീബ് അഹ്സനി ചെങ്ങോട്ട് പൊയിൽ,കെ ബീരാൻ കോയ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. 

ഭാരവാഹികൾ : സയ്യിദ് അബ്ദുസബൂർ ബാ അവേലം (ചെയർമാൻ) , സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തളീക്കര (കൺവീനർ) , സയ്യിദ് പി ജി എ തങ്ങൾ മദനി പന്നൂർ (ട്രഷറർ), സയ്യിദ് ശിഹാബുദ്ദീൻ ലത്തീഫി , ടിഎ മുഹമ്മദ് അഹ്സനി മടവൂർ, സി അബ്ദു ലത്തീഫ് ഫൈസി പന്നൂർ, സി എം അബൂബക്കർ സഖാഫി മടവൂർ , കെ മുഹമ്മദ് ഹാജി (വൈസ് . ചെയർമാൻ) സലാം മാസ്റ്റർ ബുസ്താനി, നിസാർ സഖാഫി നടുവല്ലൂർ, ഒ പി മുഹമ്മദ് മാസ്റ്റർ കൊടൊളി, മുഹമ്മദ് മാസ്റ്റർ ഒ, ഉമ്മർ ഹാജി പി (കൺവീനർമാർ), ടി കെ മുഹമ്മദ് ദാരിമി മടവൂർ, പി വി അഹമ്മദ് കബീർ മാസ്റ്റർ എളേറ്റിൽ (പ്രോഗ്രാം), അബ്ദുറഹിമാൻ ഹാജി പാലത്ത്, ഹുസൈൻ ഹാജി നെടിയനാട് (ഫിനാൻസ്),  യൂസുഫ് ഹാജി പന്നൂർ, വി സി സവാദ് (ലോ&ഓർഡർ), ഇബ്രാഹിം സഖാഫി പന്നി കോട്ടൂർ , ഷഹനാസ് ചേളന്നൂർ (പ്രചരണം), കെ ആലിക്കുട്ടി ഫൈസി മടവൂർ, കെ ബീരാൻ കോയ മാസ്റ്റർ (റിസപ്ഷൻ), ഇബ്രാഹിം സഖാഫി പാലങ്ങാട്, സൈനുദ്ദീൻ സഖാഫി കുണ്ടായി (സ്റ്റേജ് & ഡെക്കറേഷൻ), ടി കെ സി മുഹമ്മദ് നരിക്കുനി, മജീദ് മാസ്റ്റർ കുട്ടമ്പൂർ (മീഡിയ), നിയാസ് മാസ്റ്റർ എളേറ്റിൽ, എ പി ഫള്ലുറഹ്മാൻ പാറന്നൂർ (വളണ്ടിയേഴ്സ്), മുഹമ്മദ് പാറന്നൂർ, റസാഖ് സഖാഫി ഭരണി പാറ (സ്മരണിക).
Previous Post Next Post
3/TECH/col-right