Trending

പരപ്പൻപൊയിൽ - കാരക്കുന്നത്ത് റോഡ് പ്രവ്യത്തി ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരം:ഡോ.എം.കെ മുനീർ എം.എൽ.എ.

കൊടുവള്ളി: നിയോജക മണ്ഡലത്തിലെ പ്രധാന പ്രവൃത്തികളിലൊന്നായ  പരപ്പൻപൊയിൽ -  കാരക്കുന്നത്ത് റോഡിൻ്റെ നവീകരണ പ്രവൃത്തിയുടെ ടെണ്ടർ നടപടികൾക്ക് ഇന്നലെ ചേർന്ന ടെൻഡർ കമ്മിറ്റി യോഗം അംഗീകാരം നൽകിയതായും പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരം നടത്തുമെന്നും ഡോ.എം.കെ.മുനീർ എം.എൽ.എ അറിയിച്ചു. 

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള  ടെൻഡർ കമ്മിറ്റി  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപറേറ്റീവ് സൊസൈറ്റി (ULCCS) സമർപ്പിച്ച ടെണ്ടറിനും നടപടിക്രമങ്ങൾക്കും അംഗീകാരം  നൽകിയതോടെ  പ്രവർത്തിയുടെ കരാറിൽ ഏർപ്പെടുന്നതിന് എത്രയും പെട്ടെന്ന് സാധിക്കുമെന്നും സമയബന്ധിതമായി റോഡ് നവീകരണം ആരംഭിക്കാൻ കഴിയുമെന്നും എം.എൽ.എ അറിയിച്ചു.

പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർവഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Previous Post Next Post
3/TECH/col-right