Trending

അനുശോചിച്ചു.

കോഴിക്കോട്:മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എം .ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ തനിമ കലാ സാഹിത്യ വേദി കോഴിക്കോട് ജില്ല കമ്മിറ്റി
അനുശോചിച്ചു.എഴുത്ത്, പത്ര പ്രവർത്തനം ,സിനിമ സംവിധാനം, തിരക്കഥ തുടങ്ങി സർഗാത്മ മേഖലകളിൽ തൊട്ടതെല്ലാം പൊന്നാക്കിയ മാന്ത്രിക ശക്തിയുടെ ഉടമയായിരുന്നു എം.ടി. വാസുദേവൻ നായർ എന്ന് അനുശോചന പ്രമേയത്തിൽ വിലയിരുത്തി. അദ്ദേഹത്തിന്റെ വേർപാടിലൂടെ മലയാള സാഹിത്യ - സാംസ്കാരിക ചരിത്രത്തിലെ ഒരു കാലത്തിന്റെ പര്യവസാനം കൂടിയാണ് സംഭവിച്ചിരിക്കുന്നത്.

പ്രസിഡന്റ് സി.എ.കരീം അധ്യക്ഷത വഹിച്ചു. ശിഹാബുദ്ധീൻ ഇബ്നു ഹംസ, സലാം കരുവൻമ്പൊയിൽ, ബഷീർ പൊറ്റശ്ശേരി,നസീബ ബഷീർ, റിയാസ് കുറ്റിക്കാട്ടുർ , എഫ് .എം അബ്ദുല്ല, അഷ്
റഫ് വെള്ളിപറമ്പ് സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് വാവാട്
സ്വാഗതവും, വൈസ് പ്രസിഡന്റ്  കെ. പി.മുസ്തഫ കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right