Trending

പഞ്ചായത്ത് ഓഫിസ് മാർച്ച് നടത്തി.

എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്തിലെ അശാസ്ത്രിയമായ വാർഡ് വിഭജന കരട് നിർദ്ദേശത്തിനെതിരെ LDF നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് മാർച്ച് സി പി ഐ (എം) ഏരിയാകമ്മറ്റി അംഗം എൻ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.

പല വാർഡുകളും ഭൂമിശാസ്ത്രപരമായ നിലവിലുള്ള അതിർത്തികളും , വോട്ടർന്മാരുടെ യാത്ര സൗകര്യവും പരിഗണിക്കാതെ പഞ്ചായത്ത്‌ ഭരണ സമിതിയും,ഉദ്യോഗസ്ഥരും സങ്കുചിത താൽപര്യങ്ങൾക്ക് വിധേയമായി നടത്തിയ വാർഡ് വിഭജനം റദ്ദ് ചെയ്ത് ഡീലി മിറ്റേഷൻ കമ്മീഷന്റെ മാനദന്ധങ്ങൾക്ക് വിധേയമായി വാർഡുകളടെ പുനർ വിഭജനം നടത്തമെന്നാവശ്യപ്പെട്ടു മാർച്ചിൽ പി വി ബജുഹുദ്ദീൻ, കെ പി അഹമ്മദ് കുട്ടി മാസ്റ്റർ, പി സി രവി എന്നിവർ സംസാരിച്ചു.

വഹാബ് മണ്ണിൽ കടവ് അധ്യക്ഷത വഹിച്ചു. പി.സുധാകരൻ സ്വാഗതവും, ബാബുരാജ് നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right