Trending

കാരാടി നടപ്പാതയിലെ ഇരുമ്പ് വേലി മുറിച്ച് പാർക്കിംഗ് ആക്കി മാറ്റിയ സംഭവം :നടപടി ഇല്ലെങ്കിൽ ജനകീയ സമരത്തിലേക്ക് നീങ്ങിയേക്കും

താമരശ്ശേരി: കാരാടി കെഎസ്ആർടിസിക്ക് സമീപം പുതുതായി ആരംഭിച്ച വ്യാപാര സ്ഥാപനത്തിൻറെ മുന്നിലെ നടപ്പാതയിലെ മുഴുവൻ കമ്പിവേലികളും രാത്രിയുടെ മറവിൽ മുറിച്ചുമാറ്റി സ്ത്രീകൾക്കും കുട്ടികൾക്കും തിരക്കേറിയ റോഡിൻറെ നടുവിലൂടെ യാത്ര ചെയ്യേണ്ട സാഹചര്യത്തിൽ ഉടൻ തീരുമാനം ഉണ്ടായില്ലെങ്കിൽ വിവിധ രാഷ്ട്രീയ മത സാംസ്കാരിക സാമൂഹിക സംഘടനകളും മായി ആലോചിച്ച് ജനകീയ സമരം ആരംഭിക്കാൻ ഒരുക്കങ്ങൾ നടക്കുന്നു.ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസങ്ങളിൽ PWD,NH, ട്രാഫിക് പോലീസ്, ഡിവൈഎസ്പി, പഞ്ചായത്ത് സെക്രട്ടറി തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പരാതി നൽകുകയും നടപടിക്കായി കാത്തിരിക്കുകയും മാണ്.

കഴിഞ്ഞ കാലങ്ങളിൽ താമരശ്ശേരിയിലെ വിവിധ കടക്കാർ ഞങ്ങളുടെ മുമ്പിലെ കമ്പിവേലികൾ മുറിച്ചുമാറ്റി നൽകുവാൻ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആവശ്യപ്പെട്ടപ്പോൾ യാത്രക്കാരുടെ സുരക്ഷാ പ്രശ്നം പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നു. കാരാടിയിലെ കമ്പിവേലികൾ മുറിച്ചുമാറ്റിയ സാഹചര്യത്തിൽ ഞങ്ങളുടെ മുൻപിലെ കമ്പിവേലികളും മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരികൾക്കിടയിലും പ്രതിഷേധം രൂപപ്പെടുന്നു.

അതിനിടെ സ്വകാര്യ സ്ഥാപനത്തിൻറെ മറവ് മാറ്റാൻ കെഎസ്ആർടിസി ഗ്യാരേജിലെ തണൽ മരങ്ങളും മാവ്, പ്ലാവ്, തേക്ക് എന്നിവയുടെ മുറിച്ചുമാറ്റിയ സംഭവത്തിലും അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പരിസ്ഥിതിപ്രവർത്തകരും പരാതി നൽകിയതായി അറിയുന്നു.
Previous Post Next Post
3/TECH/col-right