Trending

അറബിക്കടലിൽ ‘അസ്ന’ ചുഴലിക്കാറ്റ്; മൂന്ന് ദിവസം ശക്തമായ മഴ.

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിന് കരുത്തുപകർന്ന് അറബിക്കടലിൽ ചുഴലിക്കാറ്റ് വരുന്നു. ഗുജറാത്തിൽ തുടരുന്ന അതിതീവ്ര ന്യൂനമർദം ശനിയാഴ്ച അറബിക്കടലിൽ ‘അസ്ന’ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അവിടെനിന്നും ഇന്ത്യൻ തീരത്തുനിന്നും അകന്ന് ഒമാൻ ഭാഗത്തേക്ക്‌ നീങ്ങാനാണ് സാധ്യത.

ബംഗാൾ ഉൾക്കടലിൽ വടക്കൻ ആന്ധ്രാപ്രദേശിനും തെക്കൻ ഒഡീഷക്കും സമീപത്തായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദം തീവ്രമാകുന്നതോടെ സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ ലഭിക്കും. 

വെള്ളിയാഴ്ച രാവിലെ മുതൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട് ഒഴികെയുള്ള 10 ജില്ലകളും യെല്ലോ അലർട്ടിലാണ്.
Previous Post Next Post
3/TECH/col-right