Trending

സായാഹ്ന ധർണ്ണ നടത്തി.

എളേറ്റിൽ:വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന എളേറ്റിൽ വട്ടോളി ബസ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ എത്രയും പെട്ടെന്ന് തുറന്നു പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി സമിതി എളേറ്റിൽ എളേറ്റിൽ യൂണിറ്റ് കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി. 

ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥ കാരണം ബസ്റ്റാന്റിൽ എത്തിപ്പെടുന്ന യാത്രക്കാരും ഷോപ്പുകളിൽ ജോലിയെടുക്കുന്ന വ്യക്തികളും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ്. ഈ പ്രശ്നം ഉന്നയിച്ചുകൊണ്ട് ഏതാണ്ട് ഒന്നര വർഷം മുൻപ് വ്യാപാരി വ്യവസായി സമിതി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയിരുന്നു.എന്നാൽ പ്രസ്തുത പ്രശ്നത്തിന് പരിഹാരം കാണുന്നതിൽ നിന്നും ബന്ധപ്പെട്ടവർ വിട്ടുനിൽക്കുകയാണുണ്ടായത്. 

രണ്ട് മാസം മുൻപ് ഈ വിഷയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽപെടുത്തിയപ്പോൾ എല്ലാ കാര്യവും കുടുംബശ്രീ ഗ്രൂപ്പിനെ ഏല്പിച്ചു എന്ന മറുപടിയാണ് ലഭിച്ചത്.ദിവസങ്ങളേറെ കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത ബന്ധപ്പെട്ട ഭരണാധികാരികളുടെ നിരുത്തരവാദിത്തത്തിനെതിരെയാണ് വ്യാപാരികൾ പ്രതിഷേധ ധർണ നടത്തിയത്.

പ്രതിഷേധ ധർണ ഗിരീഷ് വലിയപറമ്പ ഉദ്ഘാടനം ചെയ്തു.മാളിയേക്കൽ മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേ൪ന്ന പരിപാടിയിൽ യൂനിറ്റ് സെക്രട്ടറി കെ. പി. ശശികുമാർ സ്വാഗതം പറഞ്ഞു.വട്ടോളി മുഹമ്മദലി, വാസുദേവൻ എ൦. ടി, അബ്ദുന്നാസർ.കെ. യ൦, മനോജ്കുമാർ, ജയറീഷ് ടി. കെ. എന്നിവർ ആശ൦സയർപ്പിച്ച് സം൦സാരിച്ചു.
Previous Post Next Post
3/TECH/col-right