Trending

റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 75 ആം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പാൾ ഇൻചാർജ് കെ കെ ഷൈജു പതാക ഉയർത്തി. ബാലുശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ രാജേഷ് റിപ്പബ്ലിക് ദിന സന്ദേശം നൽകി.

ഹെഡ്മാസ്റ്റർ ഇൻ ചാർജ് എ വി മുഹമ്മദ്, എൻ ബിന്ദു, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, വി എച്ച് അബ്ദുൽസലാം, നൂർ മുഹമ്മദ് അഫ്നാൻ, ഇ ഫാത്തിമ റയ, ജെ എസ് ഹയ, എം കെ ഡാനിയ എന്നിവർ ആശംസകൾ നേർന്നു. കെ അബ്ദുസ്സലീം സ്വാഗതവും കെ മുബീന നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right