Trending

ബാങ്ക് അക്കൗണ്ട് ചതിയിൽപെട്ടവർ പരാതി നൽകി

കൊടുവള്ളി:കൊടുവള്ളി എളേറ്റിൽ വട്ടോളിയിൽ ചതിയിൽ അകപ്പെട്ട വിദ്യാർഥികൾ താമരശ്ശേരി ഡിവൈ.എസ്.പിക്ക് പരാതി നൽകി.കൊടുവള്ളി വലിയപറമ്പ് ഫവാസ്,എളേറ്റിൽ പുളുക്കിപ്പൊയിൽ അദിനാൻ എന്നിവർക്കെതിര യാണ് ഫാരിസ് അഹമ്മദ്, മുഹമ്മദ് ആദിൽ, മുഹമ്മദ് സിനാൻ,ആദിൽ ഷാൻ എന്നിവർ പരാതി നൽകിയത്.

പാവപ്പെട്ടവരെ സഹായിക്കുന്നതിന് ചാരിറ്റി സംവിധാനം തുടങ്ങുന്നുണ്ടെന്നും സംഘടന
എന്ന നിലയിൽ തുടങ്ങാത്തതിനാൽ തൽക്കാലം തങ്ങളുടെ അക്കൗണ്ടുകളിലൂടെ പണം കൈമാറ്റം ചെയ്യാനാണന്നും പറഞ്ഞാണ് അക്കൗണ്ട് ആരംഭിച്ചത്. പണം അവർ തന്നെ പിൻവലിക്കുമെന്നും സംഘടന നിലവിൽ വന്നാൽ അതിൽ അംഗങ്ങളാക്കുമെന്നും പറഞ്ഞിരുന്നു. ഒരു സംഘം ക്രിമിനലുകളുമായി ഗൂഢാലോചന നടത്തിയാണ് ചതിയിൽപ്പെടുത്തിയതെന്നും പരാതിയിൽ വ്യക്തമാക്കി.എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം
തുടങ്ങിയിട്ടുണ്ട്.
Previous Post Next Post
3/TECH/col-right