Trending

ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ബാലുശ്ശേരി മഞ്ഞപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഹൈസ്കൂൾ റോഡ് ഉണ്ണൂലുമ്മകണ്ടി നസീറിന്റെ മകൻ മിഥ്ലാജ് (20) ആണ് മരണപ്പെട്ടത്.

ഇന്നലെ വൈകുന്നേരം കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ മിഥിലാജിനെ കാണാതാവുകയായിരുന്നു .നരിക്കുനി ഫയർഫോഴ്സ് സ്ഥലത്ത് തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഇന്നലെ കണ്ടെത്താനായില്ല.ആറാളക്കൽ പുഴയുടെ ചുഴിയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ദുരന്ത നിവാരണ സേനയുടെ തൃശ്ശൂർ യൂണിറ്റ് ക്യാമറയുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

ഉമ്മ : സജ്ന. സഹോദരി:അൻഷിദ.
Previous Post Next Post
3/TECH/col-right