Trending

കാര്‍ മറ്റൊരു കാറില്‍ ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇടപെട്ടതിന് ക്രൂരമായി മര്‍ദ്ധിച്ചതായി പരാതി.

പരപ്പന്‍പൊയില്‍:താമരശ്ശേരിയില്‍ പെട്രോള്‍ പമ്പിൽ നിര്‍ത്തുന്നതിനിടെ കാര്‍ മുന്നോട്ട് നീങ്ങി മറ്റൊരു കാറിന്റെ പിന്നില്‍ ഉരസി യതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇടപെട്ടതിന് ക്രൂരമായി മര്‍ദ്ധിച്ചതായി പരാതി.

താമരശ്ശേരി താഴേ പരപ്പന്‍പൊയില്‍ സ്വദേശി അഷ്റഫ്,പരപ്പന്‍പൊയില്‍ സ്വദേശി സി.കെ. താജുദ്ദീൻ എന്നിവര്‍ക്കാണ് മര്‍ദ്ധനമേറ്റത്. താഴെ പരപ്പന്‍പൊയിലിലെ പെട്രോള്‍ പമ്പിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

പെട്രോള്‍ അടിക്കാനായി എത്തിയ കാര്‍ നിര്‍ത്തുന്നതിനിടെ മുന്നോട്ട് നീങ്ങി പെട്രോള്‍ അടിച്ചുകൊണ്ടിരിക്കുകയായിരുന്ന കാറിന്റെ പിന്നില്‍ ഇടിച്ചു. മുന്നിലുണ്ടായിരുന്ന കാര്‍ മാറ്റി നിര്‍ത്തിയതിന് പിന്നാലെ പിന്നിലുണ്ടായിരുന്ന കാര്‍ യാത്രക്കാരനോട് സംസാരിക്കുകയായിരുന്ന തന്നെ മുന്നിലുണ്ടായിരുന്ന കാറിലുള്ളവര്‍ ഓടിയെത്തി അക്രമിക്കുകയായിരുന്നുവെന്ന് താജുദ്ധീന്‍ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

താജുദ്ധീനെ അക്രമിക്കുന്നത് തടായനെത്തിയപ്പോഴാണ് അഷ്റഫിനെയും വളഞ്ഞിട്ട് ആക്രമിച്ചത്. താജുദ്ധീന്റെ കഴുത്തിലും മുതുകിലും മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പെട്രോള്‍ പമ്പിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ സഹിതമാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
Previous Post Next Post
3/TECH/col-right