Trending

എകരൂലിൽ വൻ കഞ്ചാവ്‌വേട്ട: ഒരു സ്ത്രീയടക്കം നാലുപേർ പിടിയിൽ.

എകരൂല്‍ അങ്ങാടിക്ക് സമീപം മെയിന്‍ റോഡില്‍ വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയ യുവതി അടക്കം നാലുപേർ അറസ്റ്റിൽ. കണ്ണൂര്‍ അമ്പായത്തോട് പാറച്ചാലില്‍ അലക്‌സ് വര്‍ഗീസ് (24), സഹോദരന്‍ അജിത് വര്‍ഗീസ് (22), താമരശ്ശേരി തച്ചംപൊയില്‍ ഇ.കെ.പുഷ്പ എന്ന റജിന (40), രാരോത്ത് പരപ്പന്‍പൊയില്‍ സനീഷ്‌കുമാര്‍ (38) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 9 കിലോ കഞ്ചാവ് കണ്ടെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച ഉച്ചയോടെ പൊലീസ് വാടക വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. അറസ്റ്റിലായ രണ്ടു പേര്‍ വിവിധ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. റജിനയ്ക്കെതിരെ മറ്റു സംസ്ഥാനങ്ങളിലും കേസുണ്ട്. വാടക വീട്ടില്‍ വച്ചും ഇവിടെനിന്നg കഞ്ചാവ് പുറത്തെത്തിച്ചുമാണ് വില്‍പന നടത്തിയിരുന്നത്. ഇവിടേക്ക് രാത്രികാലങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ വാഹനങ്ങളില്‍ എത്തുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. 

എസ്ഐ പി.റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
Previous Post Next Post
3/TECH/col-right