മക്ക: കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനായി എത്തിയ മുക്കം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് മുക്കം കാരശ്ശേരി മുക്കോന്തൊടി നാസറിന്‍റെ മകൻ അബ്ദുൽ റഹ്മാൻ (9) ആണ് മരിച്ചത്.
മക്കയിൽ എത്തി ഉംറ പൂർത്തീകരിച്ച ശേഷം റൂമിലെത്തി കുളിച്ച ശേഷം വീണ്ടും ഹറമിലേക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി പോകുമ്പോഴാണ് കുട്ടി കുഴഞ്ഞു വീണ് മരിച്ചത് . മാതാപിതാക്കളും സഹോദരങ്ങളും കൂടെയുണ്ട് .
മൃതദേഹം മറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ ഖബറടക്കും.
Tags:
OBITUARY