Trending

മികച്ച വില്ലേജ് ഓഫീസര്‍മാര്‍ക്കും, ഓഫീസുകള്‍ക്കും അംഗീകാരം

‎‎തിരുവനന്തപുരം: ഫെബ്രുവരി 24 റവന്യു ദിനത്തോടനുബന്ധിച്ച്‌ മികച്ച വില്ലേജ് ഓഫീസര്‍മാര്‍ക്കും ഓഫീസുകള്‍ക്കുമുള്ള അവാര്‍ഡ് റവന്യുമന്ത്രി കെ.രാജന്‍ പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിലെ മികച്ച വില്ലേജ് ഓഫിസർ ശിവപുരം വില്ലേജ് ഓഫിസർ കെ. സുധീരക്കും, ഓഫീസിനുള്ള അംഗീകാരം നരിക്കുനി വില്ലേജ് ഓഫീസിനും ലഭിച്ചു.

മികച്ച വില്ലേജ് ഓഫീസര്‍മാര്‍

തിരുവനന്തപുരം: കെ.ജയകുമാര്‍(പട്ടം), ഭാമിദത്ത്.എസ്(ആലംകോട്), രാജിക.ജെ.ബി(ഉള്ളൂര്‍). കൊല്ലം: രാധാക്യഷ്ണന്‍.സി(പന്‍മന, കരുനാഗപ്പളളി), രാകേഷ്.എസ്(അഞ്ചല്‍), ജോബി.വി(കൊട്ടാരക്കര). ആലപ്പുഴ: ബിന്ദു.കെ(പാണാവള്ളി, ചേര്‍ത്തല), സിനിരാജ്(മുല്ലയ്ക്കല്‍, അമ്ബലപ്പുഴ). എന്‍.അനൂപ്(കൃഷ്ണപുരം, കാര്‍ത്തികപ്പള്ളി). പത്തനംതിട്ട: മഞ്ജുലാല്‍.കെ.ജി(കുറ്റപ്പുഴ, തിരുവല്ല), സന്തോഷ്‌കുമാര്‍.ആര്‍(പള്ളിക്കല്‍, അടൂര്‍), ജയരാജ്.എസ്(അങ്ങാടി, റാന്നി). കോട്ടയം: എസ്.പി.സുമോദ്(വൈക്കം), ബിനോ തോമസ്(മോനിപ്പിള്ളി, പാല), ബിനോയ് സെബാസ്റ്റ്യന്‍ (മണിമല, കാഞ്ഞിരപ്പള്ളി). ഇടുക്കി: സിബി തോമസ്.കെ(ഇടുക്കി), മനു പ്രസാദ്(കുമളി പീരുമേട്), അനില്‍കുമാര്‍.ഒ.കെ(തൊടുപുഴ). എറണാകുളം: ലൂസി സ്മിത സെബാസ്റ്റ്യന്‍(രാമേശ്വരം, കൊച്ചി), അബ്ദുള്‍ ജബ്ബാര്‍(തൃക്കാക്കര നോര്‍ത്ത്),പി.എസ്.രാജേഷ്(രായമംഗലം, കുന്നത്തുനാട്), തൃശൂര്‍: സൂരജ് കെ.ആര്‍(ഗുരുവായൂര്‍ ഇരിങ്ങപ്പുറം), സന്തോഷ്‌കുമാര്‍.എം(അരനാട്ടുകര പുല്ലഴിഗ്രൂപ്പ് വില്ലേജ്, തൃശൂര്‍). പ്രശാന്ത്.കെ.ആര്‍(മേത്തല, കൊടുങ്ങല്ലൂര്‍). പാലക്കാട്: ജെസി ചാണ്ടി(പരുതൂര്‍ പട്ടാമ്ബി), സൈജു.ബി(കൊല്ലംകോട്1), സജീവ്കുമാര്‍.ആര്‍(ഷൊര്‍ണ്ണുര്‍1 ഒറ്റപ്പാലം). മലപ്പുറം: ഹരീഷ്.കെ(വെള്ളയൂര്‍, നിലമ്ബൂര്‍), റഷീദ്.സി.കെ(കൊണ്ടോട്ടി), അബ്ദുള്‍ഗഫൂര്‍.എം(വണ്ടൂര്‍, നിലമ്ബൂര്‍). കോഴിക്കോട്: ശാലിനി.കെ.ആര്‍(തിരുവള്ളൂര്‍, വടകര), സുധീര.കെ (ശിവപുരം, താമരശേരി), അനില്‍കുമാര്‍.വി.കെ(പെരുവയല്‍, കോഴിക്കോട്). വയനാട്: സാലിമോന്‍.കെ.പി(പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി), ജയരാജ്.കെ.എസ്(നല്ലൂര്‍നാട്, മാനന്തവാടി), മാത്യൂ.എം.വി(നടവയല്‍, സുല്‍ത്താന്‍ ബത്തേരി). കണ്ണുര്‍: ഷാനി.കെ(പയ്യന്നൂര്‍), ഷൈജു.ബി(കൂത്തുപറമ്ബ്), രഞ്ജിത്ത് ചെറുവാരി(കതിരൂര്‍ തലശേരി). കാസര്‍കോട്: അരൂണ്‍.സി(ചിത്താരി ഹോസ്ദുര്‍ഗ്), രമേശന്‍.ടി.പി(കൊടക്കാട്, ഹോസ്ദുര്‍ഗ്), സത്യനാരായണ.എ(ബദിയടക്ക, കാസര്‍ഗോഡ്).

മികച്ച വില്ലേജ് ഓഫീസുകള്‍

നേമം(തിരുവന്തപുരം), കോട്ടപ്പുറം(കൊല്ലം), പന്തളം തെക്കേക്കര(പത്തനംതിട്ട), തണ്ണീര്‍മുക്കം തെക്ക്(ആലപ്പുഴ), കുറിച്ചി(കോട്ടയം), കല്‍കൂന്തല്‍(ഇടുക്കി), പെരുമ്ബാവൂര്‍(എറണാകുളം), വടക്കാഞ്ചരി പര്‍ളിക്കാട ഗ്രൂപ്പ് വില്ലേജ് ത്യശൂര്‍), കലുക്കല്ലൂര്‍ (പാലക്കാട്), വെള്ളയൂര്‍(മലപ്പുറം), നരിക്കുനി (കോഴിക്കോട്), പുല്‍പ്പള്ളി(വയനാട്), പയ്യന്നൂര്‍(കണ്ണൂര്‍), ബേഡടുക്ക(കാസര്‍കോട്).

വാര്‍ത്താ സമ്മേളനത്തില്‍ റവന്യു അഡിഷണല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍, ലാന്‍ഡ് റവന്യു കമ്മിഷണര്‍ ടി.വി.അനുപമ, സര്‍വെ ഡയറക്ടര്‍ സീറാം സാംബശിവറാവു എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right