എളേറ്റില്‍ : ഈ വര്‍ഷത്തെ SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസം നീണ്ട് നില്‍ക്കുന്ന തീവ്ര പരിശീലന ക്യാമ്പുകള്‍ക്ക് എളേറ്റില്‍ ഫോക്കസ് കോച്ചിംഗ് സെന്‍ററില്‍ ഇന്ന് തുടക്കമാവും.
"HARNESS 2023" രാത്രി കാല തീവ്ര പരിശീലന ക്ലാസുകളുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകുന്നേരം 7 മണിക്ക് ഫോക്കസ് ഹൈബ്രിഡ് കാമ്പസില്‍ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ കെ.കെ. ജബ്ബാര്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും.
തുടര്‍ന്ന് നടക്കുന്ന ക്ലാസുകള്‍ക്ക് പ്രഗല്‍ഭരായ അധ്യാപകര്‍ നേതൃത്വം നല്‍കും.മുന്‍ വര്‍ഷത്തെ ചോദ്യ പേപ്പറുകളുടെ വിശകലനം , മാതൃകാ പരീക്ഷകള്‍ , മോട്ടിവേഷന്‍ ക്ലാസുകള്‍ തുടങ്ങിയവ പരിശീലന പരിപാടിയുടെ ഭാഗമായി നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
86065 86268 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Tags:
EDUCATION