കല്പറ്റ : പൂനൂർ സ്വദേശി പഴയ വൈത്തിരിയിലെ റിസോർട്ടിൽ വെച്ച് ഹൃദയാഘാതം വന്ന് മരിച്ചു. പൂനൂർ കാന്തപുരം അവേലത്ത് അലവി മുസ്ല്യാരുടെ മകൻ ശരീഫ് (51) ആണ് റിസോർട്ടിലെ സ്വിമ്മിംഗ്പൂളിൽ മരിച്ചത്.
ശരീഫ് ജോലി ചെയ്യുന്ന കമ്പനിയുടെ ഔദ്യോഗിക ട്രെയിനിംഗിൽ പങ്കെടുക്കാനാണ് വൈത്തിരിയിലെ റിസോർട്ടിലെത്തിയത്.എസ് ഐ. എം വി കൃഷ്ണന്റെ നേതൃത്വത്തിൽ ഇൻക്വെസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മരണപ്പെട്ടത്.മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കാന്തപുരം ജുമാ മസ്ജിദിൽ.
Tags:
OBITUARY