Latest

6/recent/ticker-posts

Header Ads Widget

പന്ത്രണ്ടുകാരിക്ക് ലൈംഗിക പീഡനം: രണ്ടുപേര്‍ അറസ്റ്റിൽ.

കൂടത്തായി:കോടഞ്ചേരിയിൽ പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍. കൂടത്തായി അമ്പലക്കുന്ന് ബിനു(31), വയലട സ്വദേശി ജിതിന്‍ (25) എന്നിവരെയാണ് കോടഞ്ചേരി ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. ബുധനാഴ്ച രാവിലെ മുക്കം ബസ്റ്റാന്റില്‍ വെച്ച് പെണ്‍കുട്ടിയെ കണ്ടെത്തി.

ചോദ്യം ചെയ്യലില്‍ ജിതിന്‍ കോഴിക്കോട്ടെ ലോഡ്ജിലെച്ചിത്ത് പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി. വിശദമായ ചോദ്യം ചെയ്യലിൽ ഒന്‍പത് വയസ്സ് പ്രായമുള്ളപ്പോള്‍ ബിനുവുംപീഡനത്തിനിരയാക്കിയിരുന്നുവെന്ന് മൊഴി നല്‍കി.തുടര്‍ന്നാണ് ഇരുവരും അറസ്റ്റിൽ ആയത്.പോക്സോ കോടതി പ്രതി കളെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments