Trending

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തു.

കൊടുവള്ളി:യുവാവിനെ തട്ടിക്കൊണ്ടുപോയി അക്രമിച്ചുവെന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. ആവിലോറ കോട്ടക്കല്‍ അരീക്കര അമ്പു എന്ന അന്‍വറിനെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

2019 ലായിരുന്നു കേസിനാസ്പദമായ സംഭവം.കൊടുവള്ളി സ്വദേശിയെ ആവിലോറ കോട്ടക്കലിൽ വച്ച് കാർ തടഞ്ഞ് ആക്രമിക്കുകയും തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിക്കുകയും ചെയ്തുഎന്നാണ് കേസ്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം കോടതിയിൽ ഹാജർ
ആവാത്തതിനെ തുടർന്ന് താമരശ്ശേരി
കോടതി അറസ്റ്റ് വാറണ്ട്
പുറപ്പെടുവിച്ചിരുന്നു.

നിലമ്പൂരില്‍ 58 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മൂന്നാം പ്രതിയായ അന്‍വറിനെതിരെ മഞ്ചേരി കോടതിയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കഞ്ചാവ് കടത്തിയത് അന്‍വറിന് വേണ്ടിയാണെന്ന് അന്ന് പിടിയിലായ രണ്ട് പേര്‍ മൊഴി നല്‍കിയിരുന്നു.കുന്നമംഗലം
പോലീസ് രജിസ്റ്റർ ചെയ്ത നെർക്കോട്ടിക്
കേസിലും കണ്ണൂരിൽ മറ്റൊരു കേസിലും
അൻവർ പ്രതിയാണെന്ന് പോലീസ്
പറഞ്ഞു. 

പോലീസിനെയും എക്‌സൈസിനെയും കബളിപ്പിച്ച് നടക്കുന്നതിനിടെയാണ് അന്‍വര്‍ കൊടുവള്ളി പോലീസിന്റെ പിടിയിലായത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
Previous Post Next Post
3/TECH/col-right