Trending

കാറിൽ സൂക്ഷിച്ച മയക്കുമരുന്ന് പിടികൂടി.

ബാലുശ്ശേരി വട്ടോളി കിനാലൂർ റോഡിൽ പൂളക്കണ്ടി എന്ന സ്ഥലത്ത് വെച്ച് കാറിൽ മയക്കുമരുന്ന് സൂക്ഷിച്ച് നിൽക്കുകയായിരുന്ന 
ഫുഹാദ് സെനീൻ , തുരുത്യാട്
റാഷിദ് പി ടി , പനായി
മുഹമ്മദ് റാഫി , കോക്കല്ലൂർ
വിഷ്ണു പ്രസാദ്, കോക്കല്ലൂർ
എന്നിവരെയാണ് ബാലുശേരി എസ് ഐ റഫീഖ് പി യും പാർട്ടിയും ചേർന്ന് അറസ്റ്റു ചെയ്തത്.

പ്രതികളിൽ നിന്നും 0.2 ഗ്രാം MDMA യും 5.8 ഗ്രാം കഞ്ചാവും പിടിച്ചെടുത്ത്  ഏ എസ് ഐ മുഹമ്മദ് പുതുശേരി , സി പി ഒ ജംഷിദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.പ്രതികളെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.
Previous Post Next Post
3/TECH/col-right